സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

താലൂക്ക് വികസന സമിതി യോഗം ജൂലൈ നാലിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂലൈ നാല് രാവിലെ 10.30 ന് പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ കെ-ടെറ്റ് പരീക്ഷാകേന്ദ്രങ്ങളായ എം.ജി.എം.എച്ച്. എസ്. എസ് തിരുവല്ല, ബാലികാമഠം എച്ച്.എസ്. തിരുമൂലപുരം എന്നിവിടങ്ങളില്‍ ഫെബ്രുവരി 22, 23 തീയതികളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ പ്രമാണ പരിശോധന ജൂലൈ രണ്ട്, മൂന്ന്, നാല്  തീയതികളില്‍ തിരുവല്ല ജില്ല വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടത്തും. വിജയികളായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അഡ്മിറ്റ് കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം എത്തണംകാറ്റഗറി, തീയതി, സമയം ക്രമത്തില്‍ >>> കാറ്റഗറി ഒന്ന് – ജൂലൈ രണ്ട് – രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ കാറ്റഗറി രണ്ട് – ജൂലൈ മൂന്ന് – രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ കാറ്റഗറി മൂന്ന്, കാറ്റഗറി നാല് – ജൂലൈ നാല് – രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ.

സൗജന്യ നേത്ര പരിശോധന ക്യാമ്പ്
കെല്‍ട്രോണ്‍ മല്ലപ്പള്ളി നോളജ് സെന്‍ററില്‍ തിരുവല്ല ചൈതന്യ കണ്ണാശുപ്രതിയുടെ സഹകരണത്തോടെ  സൗജന്യ നേത്ര പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയ പരിശോധനാ ക്യാമ്പും സംഘടിപ്പിക്കും. ജൂലൈ മൂന്ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്യാമ്പ്. ഫോണ്‍  0469 2961525, 8281905525.

വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും സംഗമവും സെമിനാറും ജൂലൈ നാലിന്
പത്തനംതിട്ട ജില്ല സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും സംഗമവും സെമിനാറും ജൂലൈ നാല് രാവിലെ 10 മുതല്‍ 12 വരെ പഴകുളം ആലുംമൂട് കെ.വി.യു.പി സ്‌കൂളില്‍ നടത്തും. ഫോണ്‍  0468 2961104.

നിയമനം
വെച്ചുച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയില്‍ അഭിമുഖം. യോഗ്യത – ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഒന്നാം ക്ലാസ്. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താം തരം/തത്തുല്യം യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ ആറ് രാവിലെ 10 ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 04735 266671.

പ്രവേശനം
ഡി.എല്‍.എഡ് കോഴ്സ് സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങളില്‍ 2026-28 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന്റെ ഭാഗമായി ജൂലൈ ആറിന് രാവിലെ 10 മുതല്‍ തിരുവല്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖം നടത്തും. അഭിമുഖ കാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം സമയക്രമം പാലിച്ച് ഹാജരാകണം. കോഴ്‌സ്, സമയം ക്രമത്തില്‍ >>> സയന്‍സ് – രാവിലെ ഒമ്പത് കോമേഴ്‌സ് – രാവിലെ 10. ഹ്യുമാനിറ്റിസ് – ഉച്ചയ്ക്ക് ഒന്ന്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...