സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

‘വായിച്ചു വളരുക’ പ്രശ്നോത്തരി ജൂലൈ 11ന്
ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിക്കുന്ന ‘വായിച്ചു വളരുക’ പ്രശ്നോത്തരി ജൂലൈ 11ന് രാവിലെ 10 ന് പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. അബിന്‍ വര്‍ക്കി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.റ്റി.എ വൈസ് പ്രസിഡന്റ് പി.വി തോമസ് അധ്യക്ഷത വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, വൈസ് ചെയര്‍പേഴ്സണ്‍ എ സഗീര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ചില്‍ഡ്രന്‍ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ലീന സുഭാഷ് മുഖ്യ പ്രഭാഷണം നടത്തും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി. കെ നസീര്‍, കാന്‍ഫെഡ് ജില്ല പ്രസിഡന്റ് എസ്.അമീര്‍ ജാന്‍, പത്തനംതിട്ട ഡി.ഇ.ഒ അമ്പിളി ഭാസ്‌ക്കര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി ജോണ്‍ എന്നിവര്‍ പങ്കെടുക്കും. സ്‌കൂളുകളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ ജില്ലാതലത്തില്‍ മല്‍സരിക്കും. യു.പി. വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന മല്‍സരവും സംഘടിപ്പിക്കും. ചാര്‍ട്ട് പേപ്പര്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവരണം. വിവരങ്ങള്‍ക്ക് 9656763964, 9446443964 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന് അപേക്ഷിക്കാം
ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണം, പരിപാലനം, സുസ്ഥിര ഉപയോഗം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയ്ക്കാണ് പുരസ്‌കാരം. അപേക്ഷ ഫോം, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ https://keralabiodiversity.org ല്‍ ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം, ടി.സി. 24/3219, നമ്പര്‍ 13, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി. ഒ, തിരുവനന്തപുരം – 695003 വിലാസത്തില്‍ ജൂലൈ 31 വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍  0471 2724740.

പി.എസ്.സി അഭിമുഖം
പത്തനംതിട്ട ജില്ലയിലെ മൃഗസംരക്ഷണ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (നേരിട്ടുളള നിയമനം) (കാറ്റഗറി നമ്പര്‍ 614/24) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്ളവര്‍ക്കായി ജൂലൈ 17 ന് കൊല്ലം ജില്ല പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഒറ്റത്തവണ വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ അസ്സലും വ്യക്തിവിവര കുറിപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  0468 2222665.

ഇ – ടെന്‍ഡര്‍
സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മാനസികാസ്വാസ്ഥ്യമുള്ള പുരുഷ രോഗികളെ അവരവരുടെ വീടുകളില്‍ നിന്നും കാഞ്ഞീറ്റുകരയിലെ പകല്‍വീട്ടിലേക്കും തിരിച്ചുവീടുകളിലേക്കും എത്തിക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍ – DHKZRY0PTA/935/2026B1, ടെന്‍ഡര്‍ ഐ ഡി -2026_DHS_856332_2. ഫോണ്‍  0468 2214108.

ഇ-ടെന്‍ഡര്‍
സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മാനസികാസ്വാസ്ഥ്യമുള്ള വനിത രോഗികളെ അവരവരുടെ വീടുകളില്‍ നിന്നും ഏഴിക്കാടുള്ള പകല്‍വീട്ടിലേക്കും തിരിച്ചുവീടുകളിലേക്കും എത്തിക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍ – DHKZRY0PTA/936/2026B1, ടെന്‍ഡര്‍ ഐ ഡി – 2026_DHS_856626_2. ഫോണ്‍  0468 2214108.

ഇ ടെന്‍ഡര്‍
സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കാഞ്ഞീറ്റുകര (ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍ – DHKZRYOPTA/932/2026B1, ടെന്‍ഡര്‍ ഐ ഡി – 2026_DHS_859579_1), ഏഴിക്കാട് (ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍ – DHKZRYOPTA/ 930 /2026B1, ടെന്‍ഡര്‍ ഐ ഡി – 2026_DHS_859554_1) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീട്ടിലേക്ക് ഭക്ഷണ വിതരണത്തിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് www.etender.kerala.gov.in സന്ദര്‍ശിക്കണം. ഫോണ്‍  0468 2214108.

കെയര്‍ ഗീവര്‍ താല്‍ക്കാലിക നിയമനം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാറക്കര പകല്‍ വീട്ടിലേക്ക് കെയര്‍ ഗീവറെ (ഒരു ഒഴിവ്) താല്‍ക്കാലിക വ്യവസ്ഥയില്‍ നിയമിക്കുന്നു. പ്ലസ് ടു ആണ് യോഗ്യത. പ്രായപരിധി 18-45. ജെറിയാട്രിക് കോഴ്സില്‍ പരിശീലനം ലഭിച്ചവര്‍ക്കും പ്രദേശത്ത് സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന. അവസാന തീയതി ജൂലൈ 17 വൈകിട്ട് മൂന്ന്. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍  04734 228498.

പ്രവേശനം
അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ 2026-28 ബാച്ച് ഡി.ഇ.ഐ.ഇ.ഡി ഹിന്ദി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 16 വൈകിട്ട് അഞ്ച്. ഫോണ്‍  8547126028, 9446321496, 04734 296496.

താല്‍ക്കാലിക നിയമനം
കല്ലൂപ്പാറ ഹോമിയോ ഡിസ്പന്‍സറിയില്‍ കാഷ്വല്‍ സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങളായ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18-50. പ്രായം, വിലാസം, കുടുംബശ്രീ അംഗത്വം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 18 രാവിലെ 11 ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0469 2677237.

ഐ ടി ഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ ഐ.എം.സി ക്ക് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്മെന്റ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്‍റ്ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ (ആറ് മാസം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് എച്ച്.ആര്‍.എം (ആറ് മാസം) എന്നിവയാണ് കോഴ്സുകള്‍. യോഗ്യത പ്ലസ് ടു/ബിരുദം. ഫോണ്‍  7306119753.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക് ഏകദിന പരിശീലനം
വികസിത് ഭാരത് ഗ്യാരന്‍റി ഫോര്‍ റോസ്ഗാര്‍ ആന്‍റ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) (വി.ബി – ജി.ആര്‍ എ.എം.ജി) പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക് ഏകദിന പരിശീലനം നടത്തുന്നു. കളക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 14 രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ അധ്യക്ഷത വഹിക്കും.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയില്‍ താമസക്കാരായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 2026 ഓഗസ്റ്റില്‍ 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവര കുറിപ്പ് എന്നിവ ജൂലൈ 15 വൈകിട്ട് 4.30 മുമ്പ് ആശുപത്രിയില്‍ എത്തിക്കണം. ഫോണ്‍  0468 2222364.
തസ്തിക, യോഗ്യത, ഒഴിവുകളുടെ എണ്ണം ക്രമത്തില്‍ >>> ലിഫ്റ്റ് ഓപ്പറേറ്റര്‍ – ഐ.ടി.ഐ/ഡിപ്ലോമ/എന്‍.സി.സി സര്‍ട്ടിഫിക്കറ്റ്, ലിഫ്റ്റ് ടെക്‌നീഷ്യന്‍ കോഴ്സ് പാസായിരിക്കണം – 01, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ – പ്ലസ് ടു, ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി കോഴ്‌സ്, ഡി.സി.എ / ബി.സി.എ / പി.ജി.ഡി.സി.എ, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, എം എസ് വേര്‍ഡ്, എം എസ് എക്‌സല്‍ എന്നിവ അറിഞ്ഞിരിക്കണം – 04 ക്ലീനിങ് സ്റ്റാഫ്– ഏഴാം ക്ലാസ് – 05 ഇലക്ട്രീഷന്‍ കം പ്ലംബര്‍ – ഇലക്ട്രിക്കല്‍/പ്ലംബിംഗ് എന്നിവയില്‍ ഐ.ടി.ഐ/ഡിപ്ലോമ/നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് – 01 ഓക്സിജന്‍ പ്ലാന്‍റ് ഓപ്പറേറ്റര്‍ – ഇലക്ട്രിക്കല്‍/വയറിംഗ്/മെക്കാനിക്കല്‍ എന്നിവയില്‍ ഐ.ടി.ഐ/ഡിപ്ലോമ/നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം – 01 ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍ – പ്ലസ് ടു, ഡിപ്ലോമ ഇന്‍ ഒ.ടി/ബി.എസ്.സി ഒ.ടി – 01 ഫാര്‍മസിസ്റ്റ് – ഡി ഫാം/ബി ഫാം, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ – 02  ലാബ് ടെക്‌നീഷ്യന്‍ – പ്ലസ് ടു, ഡി.എം.എല്‍.ടി, ഡി.എം.ഇ, അല്ലെങ്കില്‍ തത്തുല്യ യോഗ്യത , കേരള സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് – 02 റേഡിയോഗ്രാഫര്‍ – ഡി.ആര്‍.ടി/ബി.ആര്‍.ടി, കേരള സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് – 02

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...