സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് ജൂലൈ 22 ന്
നാഷണല്‍ ട്രസ്റ്റ് പത്തനംതിട്ട ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുദ്ധി വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാര്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികള്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്നതിനുളള ഹിയറിംഗ് ജൂലൈ 22 രാവിലെ 10.30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 17ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍റെ ജില്ലാതല സിറ്റിംഗ് ജൂലൈ 17ന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിംഗില്‍ പുതിയ പരാതികള്‍ സ്വീകരിക്കും. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളില്‍പെട്ടവരുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ കമ്മീഷനെ സമീപിക്കാം. കമ്മീഷന് നേരിട്ടോ തപാല്‍ വഴിയോ 9746515133 എന്ന വാട്‌സ് ആപ് നമ്പറിലോ പരാതി സമര്‍പ്പിക്കാം.

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ധനസഹായം
എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദ തലങ്ങളില്‍ മികച്ച വിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബാങ്ക് പാസ്സ്ബുക്ക് പകര്‍പ്പ്, അപേക്ഷകന്‍റെ മൊബൈല്‍ നമ്പര്‍ സഹിതം നിശ്ചിത അപേക്ഷ ഫോമില്‍ റാന്നി റ്റി.ഡി.ഒ /റാന്നി ടി.ഇ.ഒ കാര്യാലയത്തില്‍ ജൂലൈ 30 വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോം റാന്നി റ്റി.ഡി.ഒ/റാന്നി ടി.ഇ.ഒ കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍: 0473 5227703.
ക്ലാസ്, യോഗ്യത(ഗ്രേഡ്) ക്രമത്തില്‍ >>> എസ്.എസ്.എല്‍.സി – ആറ് എയും നാല് ബിയും അല്ലെങ്കില്‍ ആറ് ബിയും നാല് സിയും. പ്ലസ് ടു – നാല് എയും രണ്ട് ബിയും അല്ലെങ്കില്‍ നാല് ബിയും രണ്ട് സിയും. ബിരുദം – ഒന്നാം ക്ലാസ്. ബിരുദാനന്തര ബിരുദം – ഒന്നാം ക്ലാസ്.

അസിസ്റ്റന്‍റ് പ്രൊഫസര്‍ അഭിമുഖം ജൂലൈ 16 ന്
അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) തസ്തികയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദവും ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 16 രാവിലെ 11ന് കോളജ് കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8547005100.

സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്
അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക്/മക്കള്‍ക്കുള്ള സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഇ- ഗ്രാന്‍റ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍/രക്ഷിതാക്കള്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നു എന്ന് തെളിയിക്കുന്ന തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം), ഹോസ്റ്റല്‍ ഇന്‍മേറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം) എന്നീ രേഖകള്‍ സ്ഥാപന മേധാവി മുമ്പാകെ ഹാജരാക്കി സ്ഥാപനത്തിലെ ഇ-ഗ്രാന്‍റ്സ് ലോഗിന്‍ മുഖേന അപേക്ഷ ഓണ്‍ലൈന്‍ ആയി എസ്.സി.ഡി.ഒ കാര്യാലയത്തിലേക്ക് അയക്കണം. അവസാന തീയതി ഓഗസ്റ്റ് 15. വിവരങ്ങള്‍ക്ക് പട്ടികജാതി വികസന കാര്യാലയങ്ങള്‍, ജില്ല പട്ടിക ജാതി വികസന കാര്യാലയം എന്നിവിടങ്ങളില്‍ ബന്ധപ്പെടണം. ഫോണ്‍: 0468 2322712.

പ്രധാനമന്ത്രി ആവാസ് യോജന : അപ്പീല്‍ സമര്‍പ്പിക്കാം
പ്രധാനമന്ത്രി ആവാസ് യോജന -ഗ്രാമീണ്‍ പദ്ധതിയില്‍ 2024 ആവാസ് പ്ലസ് സര്‍വേയില്‍ ഉള്‍പ്പെട്ടതും കരട് സ്ഥിരം സാധ്യത പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ ഗുണഭോക്താക്കള്‍ക്ക് ജില്ലാതല അപ്പലേറ്റ് അതോറിറ്റി മുമ്പാകെ അപ്പീല്‍ സമര്‍പിക്കാം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പ്രസിദ്ധീകരിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് ആക്ഷേപമുണ്ടെങ്കില്‍ ജൂലൈ 20 വരെ, അതാത് ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളിലോ ജില്ലാ കാര്യാലയത്തിലോ. വിലാസം: പ്രോജക്ട് ഡയറക്ടര്‍, ദാരിദ്ര്യലഘൂകരണ വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ്, ഒന്നാം നില, മണ്ണില്‍ റീജന്‍സി, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട, 689645. ഫോണ്‍: 0468 2962038, 8075561249.

താല്‍ക്കാലിക നിയമനം
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള വിവിധ തസ്തികകളിലെ ഓരോ ഒഴിവിലേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ സഹിതം ജൂലൈ 22 രാവിലെ 11 ന് അയിരൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 231900. തസ്തിക, യോഗ്യത ക്രമത്തില്‍>>> ആയുര്‍വേദ ഫാര്‍മസിസ്റ്റ് – ബിരുദം, അംഗീക്യത ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം, ഫിസിയോ തെറാപ്പിസ്റ്റ് – ബി.പി.ടി(ടി.സി.എം.സി അംഗീകൃതം), നൈറ്റ് സെക്യൂരിറ്റി – എസ്.എസ്.എല്‍.സി , പ്രാദേശികവാസികള്‍ക്ക് മുന്‍ഗണന, കുക്ക് – എട്ടാം ക്ലാസ് , പ്രവ്യത്തി പരിചയം അഭികാമ്യം, പ്രാദേശികവാസികള്‍ക്ക് മുന്‍ഗണന. ക്ലീനിംഗ് സ്റ്റാഫ് – എട്ടാം ക്ലാസ് , പ്രവ്യത്തി പരിചയം അഭികാമ്യം, പ്രാദേശികവാസികള്‍ക്ക് മുന്‍ഗണന

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...