സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ശബരിമല തീര്‍ത്ഥാടനം : അവലോകന യോഗം ജൂലൈ 21ന്
ശബരിമല തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട എം.എല്‍.എ മാരുടെയും പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ജൂലൈ 21 രാവിലെ 11ന് പമ്പ ശ്രീരാമ സാകേതം ഹാളില്‍ ചേരും.

അഗ്‌നിവീര്‍ തസ്തികകളിലേക്ക് ജൂലൈ 26 വരെ അപേക്ഷിക്കാം
ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിവീര്‍വായു തസ്തികകളിലേക്ക് അവിവാഹിതരായ യുവതീ-യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 26 രാത്രി 11 വരെ അപേക്ഷ നല്‍കാം. കേരളം, മാഹി(പുതുച്ചേരി കേന്ദ്രഭരണ പ്രദേശം), ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ റിക്രൂട്ട്‌മെന്റ് ചുമതല കൊച്ചിയിലുള്ള നമ്പര്‍ 14 എയര്‍മെന്‍ സെലക്ഷന്‍ സെന്ററിനാണ്. സെപ്റ്റംബര്‍ 22, 23 തീയതികളിലാണ് ഓണ്‍ലൈന്‍ പരീക്ഷ. വിശദമായ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍  +91-9513253233, 011-25694209, 25699606, 04842427010, +91 9188431093.

ഭിന്നശേഷിക്കാര്‍ക്ക് ട്രൈ സ്‌കൂട്ടര്‍ വിതരണം
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിവിധ പദ്ധതികള്‍ പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് (ചലനപരിമിതി) ട്രൈ സ്‌കൂട്ടര്‍ നല്‍കുന്നതിന് ജനറല്‍, പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് 18 വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ സാമൂഹിക നീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍  0468 2325168.

ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് (ചലനപരിമിതി) ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് 18 വൈകിട്ട് 5ന് മുമ്പ് ജില്ലാ സാമൂഹിക നീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍  0468 2325168.

കിടപ്പിലായ ഭിന്നശേഷിക്കാര്‍ക്ക് സി.പി ചെയര്‍ വിതരണം
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം സെറിബ്രല്‍ പാള്‍സി മൂലം കിടപ്പിലായ ഭിന്നശേഷിക്കാര്‍ക്ക് സി.പി ചെയര്‍ നല്‍കുന്നതിന് അര്‍ഹരായ ഭിന്നശേഷിക്കാര്‍/രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് 18 വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ സാമൂഹിക നീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍  0468 2325168.

പ്രവേശനം
അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹന സര്‍വീസിങ്, ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് – ഫിനാന്‍ഷ്യല്‍ സെക്ടര്‍, ലോജിസ്റ്റിക്സ് ആന്‍റ് ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. അവസാന തീയതി ജൂലൈ 31. ഫോണ്‍  9495999688.

ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം
ഏഴംകുളം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 2025-26 വര്‍ഷം
എസ്.എസ്.എല്‍.സി, പ്ലസ് ടു (കേരള /സി.ബി.എസ്.ഇ ) പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നു. ഏഴംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ താമസക്കാരായ വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് 10ന് വൈകിട്ട് 4ന് മുമ്പ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും സഹിതം ലൈബ്രറിയില്‍ അപേക്ഷ നല്‍കണം. ഫോണ്‍  9746950282.

അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന പഞ്ചായത്ത് നിവാസികളായ അധ്യാപകരില്‍ നിന്ന് ഗ്രാമപഞ്ചായത്ത് ലൈബ്രറി അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരെയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സഹിതം ഓഗസ്റ്റ് 17 വൈകിട്ട് നാലിന് മുമ്പ് ലൈബ്രറിയില്‍ അപേക്ഷ നല്‍കണം. ഫോണ്‍  9745848979.

ലൈസന്‍സ് നേടണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2026-27 സാമ്പത്തികവര്‍ഷം ലൈസന്‍സ് ലഭിച്ചിട്ടില്ലാത്ത മുഴുവന്‍ വ്യാപാര-വ്യവസായ-സംരഭക സ്ഥാപനങ്ങളും ജൂലൈ 30 നകം അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് ലൈസന്‍സ് നേടണം. അല്ലാത്തപക്ഷം ഇത് മൂലമുണ്ടാകുന്ന എല്ലാവിധ നിയമനടപടികള്‍ക്കും സ്ഥാപന ഉടമ മാത്രം ഉത്തരവാദിയായിരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍  04734 228498.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് തിരുവനന്തപുരം സെന്ററിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. ഫോണ്‍  0471 2570471, 9846033001.

ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. ഫോണ്‍  0471 2570471, 9846033009.

ലേലം
കോട്ടാങ്ങല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 4.86 ആര്‍ പുരയിടവും 62 വര്‍ഷം പഴക്കമുള്ള കെട്ടിടവും ഓഗസ്റ്റ് 18 രാവിലെ 11.30 ന് കോട്ടാങ്ങല്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍  0469 2682293.

മസ്റ്ററിങ്
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ മസ്റ്ററിങ് സെപ്റ്റംബര്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളില്‍ നടത്താം. 2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ ലഭിച്ച മുഴുവന്‍ ഗുണഭോക്താക്കളും മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍  04734 240637.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇത്രയ്ക്ക് സംസ്കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ ; രൂക്ഷ വിമർശനവുമായി മന്ത്രി ബിന്ദു...

0
തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു...

കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം; ഇടുക്കിയിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി

0
നെടുങ്കണ്ടം: ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. നെടുങ്കണ്ടം എഴുകുംവയലില്‍ ആണ്...

നിയമസംവിധാനത്തെ വെല്ലുവിളിച്ചതിന് നടപടി; കോതമംഗലം സിഐ ഭീഷണി കേസിൽ അർജുൻ ആയങ്കി റിമാൻഡിൽ

0
കൊച്ചി: കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ്...

തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിക്കൽ തുടരുമെന്ന് ഔദ്യോഗിക സ്ഥിരീകരണം

0
ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം....