സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിൽ പൊട്ടിക്കരഞ്ഞ യുവതിക്ക് സർക്കാരിന്റെ നിയമന ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടറിയറ്റിനു മുന്നിലെ പിഎസ്സി സമരവേദിയിൽ പൊട്ടിക്കരഞ്ഞ യുവതിയെ തേടി നിയമന ഉത്തരവെത്തി. തൃശ്ശൂർ എരുമപ്പെട്ടി സ്വദേശി ഡെൻസി ടിഡിയ്ക്ക് ലാസ്റ്റ് ഗ്രേഡ് സർവന്റായാണ് ഉത്തരവ് ലഭിച്ചത്. സമരത്തിനൊപ്പം ഉണ്ടായിരുന്ന മറ്റെല്ലാവർക്കും ജോലി കിട്ടിയാലാണ് കൂടുതൽ സന്തോഷമെന്ന് ഡെൻസി പറഞ്ഞു.

സെക്രട്ടറിയറ്റിനു മുന്നിൽ പി എസ് സി റാങ്ക് ഹോൾഡർമാരുടെ സമരവേദിയിൽ കെട്ടി പിടിച്ച് പൊട്ടിക്കരഞ്ഞ രണ്ടു യുവതികളെ മലയാളികൾ ഇന്നും മറന്നു കാണില്ല. സമര നേതാവ് ലയ രാജേഷിനൊപ്പം ഉണ്ടായിരുന്ന യുവതിയാണ് ഡെൻസി. റാങ്ക് ലിസ്റ്റിൽ 497 സ്ഥാനത്തുണ്ടായിരുന്ന ഡെൻസിയ്ക്ക് ഇന്നലെയാണ് നിയമന ഉത്തരവ് ലഭിച്ചത്.

ജോലി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ലാന്റ് റവന്യു കമ്മീഷനിലാണ് നിയമനം. അപ്പോയ്ൻമെന്റ് വന്നിട്ടില്ല. അത് വന്നാലേ കൂടുതൽ വിവരങ്ങൾ അറിയൂവെന്നും ഡെൻസി പറഞ്ഞു. ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും ഒപ്പം സമരം ചെയ്ത ലയ രാജേഷ് ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ ഡെൻസിക്ക് ആശങ്കയുണ്ട്. ഇപ്പോൾ നാല് മാസം ഗർഭിണിയാണ് ഡെൻസി. അതിനാൽ പ്രത്യേക അപേക്ഷ പ്രകാരം വീടിനടുത്തുള്ള താലൂക്ക് ഓഫീസിൽ തന്നെ നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....