വയനാട്ടില്‍ സര്‍ക്കാര്‍ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞപ്പോള്‍ ചോര്‍ന്നൊലിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വയനാട് സിവില്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞപ്പോള്‍ ചോര്‍ന്നൊലിക്കുന്നു. മൂന്നര കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച സര്‍ക്കാര്‍ കെട്ടിടമാണ് ചോര്‍ന്നൊലിക്കുന്നത്. വയനാട് സിവില്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസാണ് മഴക്കാലത്തിന് മുമ്പേ ചോര്‍ന്നൊലിക്കുന്നത്.

2022 ജനുവരി 22-നാണ് വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ പുതിയ ഓഫീസ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തത്. മൂന്നരക്കോടി രൂപ ചിലവില്‍ പൊതുമരാമത്ത് വകുപ്പ് ആണ് കെട്ടിട നിര്‍മ്മാണം നടത്തിയത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കുത്തിയൊലിച്ചതോടെ ജീവനക്കാര്‍ ബക്കറ്റില്‍ വെള്ളം ശേഖരിക്കുകയായിരുന്നു. കെട്ടിടത്തിന് നിലവാരം കുറഞ്ഞ മരം ഉപയോഗിച്ചതിനാല്‍ ജനലുകളും വാതിലുകളും അടക്കാന്‍ കഴിയില്ല. തുറന്ന് കിടക്കുന്ന ജനാലകള്‍ കാറ്റില്‍ ഇളകിയാടി ചില്ലുകള്‍ തകര്‍ന്ന അവസ്ഥയിലാണ്.ഇത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...