രണ്ടാനച്ഛന്റെ മർദ്ദനത്തിൽ പരിക്കേറ്റ കുഞ്ഞിന് സർക്കാർ സഹായം ; ചികിത്സാ ചിലവ് ഏറ്റെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കണ്ണൂര്‍ കേളകത്ത് രണ്ടാനച്ഛന്റെ ആക്രമണത്തില്‍ പരിക്കേറ്റ്  കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കും. കുട്ടിക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍  മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

കണ്ണൂർ കണിച്ചാറിൽ ഒരു വയസുള്ള കുഞ്ഞിനെയാണ് രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചത്. കുഞ്ഞിന്റെ മുത്തശ്ശി സുലോചന, മകൾ രമ്യയെ ഫോണിൽ വിളിക്കുമ്പോഴാണ് രണ്ടാനച്ഛന്‍ രതീഷ് കുഞ്ഞിനെ ക്രൂരമായി മ‍ർദ്ദിച്ച വിവരം പുറത്ത് പറയുന്നത്.

മുത്തച്ഛനെയും കൂട്ടി കണിച്ചാറിലെ രമ്യയുടെ വീട്ടിലെത്തിയ സുലോചന കുഞ്ഞിനെയും കൊണ്ട് ആദ്യം പോയത് പേരാവൂർ താലൂക്ക് ആശുപത്രിയിലേക്കാണ്. വിദഗ്ധ ചികിത്സ വേണമെന്ന താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ നിർദേശപ്രകാരം കുഞ്ഞിനെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. പരിശോധനയിൽ കുഞ്ഞിന്റെ തോളെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തി. കൈക്കും തലക്കും പരിക്കുകളുണ്ട്.

മൂന്നാഴ്ച മുമ്പാണ് രമ്യയുടെയും രതീഷിന്റെയും വിവാഹം കഴിഞ്ഞത്. രതീഷ് കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ അനുവാദിക്കാറില്ലെന്നും വീട്ടിൽ മൂത്രമൊഴിക്കുന്നെന്ന് പറഞ്ഞ്  ഉപദ്രവിക്കാറുണ്ടെന്നും മുത്തശ്ശി പറയുന്നു. മർദ്ദിച്ച കാര്യം പുറത്തു പറയാതിരുന്ന അമ്മക്കെതിരെയും രണ്ടാനച്ഛൻ രതീഷിനെതിരെയും കേസെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...