സർക്കാർ വകുപ്പുകൾ നടത്തുന്നത് മികച്ച പ്രവർത്തനം : ദേവസ്വം ബോർഡ് പ്രസിഡൻ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു സർക്കാർ  വകുപ്പുകൾ നടത്തുന്നതു മികച്ച പ്രവർത്തനമാണെന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ദേവസ്വം വകുപ്പുദ്യോഗസ്ഥർക്കായി നടത്തിയ അവലോകനയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച മുൻകരുതലോടെയുള്ള പ്രവർത്തനത്തിൻ്റെ ഫലമാണ് ഗംഭീരവും സമാധാനപരവുമായി തീർഥാടനം നടക്കുന്നതിനു കാരണം. വകുപ്പുകളുടെ സുസ്ത്വർഹ്യമായ സേവനങ്ങളാണ് തീർഥാടനത്തെ മുന്നേറ്റുന്നത്. സന്നിധാനത്തുണ്ടാകുന്ന ചെറിയ കുറവുകൾ വരെ സമയബന്ധിതമായി പൂർത്തിയാക്കും.

പവിത്രം ശബരിമല പദ്ധതി മികച്ച രീതിയിൽ നടപ്പാക്കും. എല്ലാ ദിവസവും രാവിലെ ഒമ്പതിന് തുടങ്ങി ഒരു മണിക്കൂർ നീളുന്ന ക്ഷേത്ര ഭാരവാഹികളുടെയും ജീവനക്കാരുടെയും പരിശ്രമമായാണ് സന്നിധാനം ശുദ്ധീകരിക്കുന്നത്. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ മിച്ചഭൂമികൾ പൂജയ്ക്കുള്ള തുളസി, അരളി, ജമന്തി തുടങ്ങിയ പൂക്കൾ കൃഷിചെയ്യാൻ വിനിയോഗിക്കുമെന്നും ദേവസ്വം ബോർഡിന് ബോർഡിന് കീഴിലുള്ള 1,257 ക്ഷേത്രങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കും. വളരെ വിശുദ്ധമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും പ്രസിഡൻ്റ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...