തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ മദ്യ വിൽപ്പനക്കായി ബെവ്‌കോ സമർപ്പിച്ച പ്രൊപ്പോസൽ പൂർണമായി തള്ളാതെ സർക്കാർ. നിലവിൽ ഓൺലൈൻ മദ്യ വിതരണത്തിന് എടുത്തുചാടി അനുമതി നൽകേണ്ടതില്ല എന്നാണ് സർക്കാർ നിലപാട്. ബെവ്‌കോയുടെ പുതുക്കിയ മാനദണ്ഡങ്ങൾ അടങ്ങുന്ന പ്രൊപ്പോസൽ നടപ്പിലാക്കാൻ കഴിയുമോ എന്ന് സർക്കാർ ചർച്ച ചെയ്യും. സർക്കാർ അനുമതി ലഭിച്ചില്ലെങ്കിൽ ആപ്ലിക്കേഷനിൽ പണം നൽകി ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങുന്നത് പരിശോധിക്കാനാണ് ബെവ്‌കോ ആലോചന. മുൻകൂട്ടി ബുക്ക് ചെയ്തു പണമടച്ചു ബാർകോഡുമായി ഔട്ട്ലെറ്റിലെത്തിയാൽ ഉപഭോക്താവിന് മദ്യം വാങ്ങാൻ കഴിയുന്ന രീതിയായിരിക്കും ആദ്യം പരീക്ഷിക്കുക.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























