‘മഴക്കെടുതിയിൽ ആളുകൾ മരിക്കുമ്പോഴും സർക്കാർ ഇടപെടുന്നില്ല ; തദ്ദേശ മന്ത്രി വിദേശ വിനോദയാത്രയിൽ’ – എംഎം ഹസ്സൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാർ കോഴ വിഷയത്തിൽ യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രക്ഷോഭം തുടങ്ങുമെന്നും എംഎം ഹസ്സൻ പറഞ്ഞു. സഭ തുടങ്ങിയ ശേഷം പ്രതിഷേധ മാർച്ച് നടത്തും. ക്രൈം ബ്രാഞ്ച് അന്വേഷണമല്ല യുഡിഎഫ് ആവശ്യപ്പെട്ടതെന്നും എംഎം ഹസ്സൻ പറഞ്ഞു. ശശിതരൂരിൻ്റെ പിഎയിൽ നിന്നും സ്വർണം പിടിച്ചതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ലീഗ് പ്രക്ഷോഭം തുടങ്ങിയതിനെ ഒട്ടപ്പെട്ടതായി കാണേണ്ട. യുഡിഎഫിൻ്റെ പൂർണ്ണ പിന്തുണയുണ്ട്. ഓരോ ഘടകകക്ഷികളും ഓരോ വിഷയത്തിൽ സമരങ്ങൾ നടത്താറുണ്ട്. മലബാറിലെ പ്രമുഖകക്ഷി ലീഗ് ആയതിനാലാണ് അവർ തന്നെ മുന്നിട്ടിറങ്ങിയത്. മഴക്കാല പൂർവ്വ ശുചീകരണ മുന്നൊരുക്കങ്ങളിൽ സർക്കാരിന് വലിയ പാളിച്ചയുണ്ടായി. മഴക്കെടുതിയിൽ ആളുകൾ മരിക്കുമ്പോഴും സർക്കാർ കാര്യമായി ഇടപെടുന്നില്ല. ഏകോപനം നടത്തേണ്ട തദ്ദേശസ്വയം ഭരണമന്ത്രി വിദേശ വിനോദയാത്രയിലാണ്. കോവിഡ് കാലത്ത് എന്നും മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി ഇപ്പോൾ ഒളിച്ചോടുകയാണെന്നും എംഎം ഹസ്സൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...