പോർഷെ അപകടം : ‘രക്തപരിശോധനക്ക് മുമ്പ് പ്രതിയുടെ പിതാവുമായി സംസാരിച്ചത് 14 തവണ’ ; അറസ്റ്റിലായ ഡോക്ടർമാരെ പിരിച്ചു വിട്ടു

For full experience, Download our mobile application:
Get it on Google Play

പൂന: പൂനെയിൽ മദ്യപിച്ച് പതിനേഴുകാരൻ ഓടിച്ച പോർഷെ കാറിടിച്ച് രണ്ട് സോഫ്റ്റ് വെയർ എഞ്ചിനീയർമാർ കൊല്ലപ്പെട്ട സംഭവത്തിൽ തിരിമറി നടന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. അപകടത്തിന് പിന്നാലെ പ്രതിയുടെ രക്തപരിശോധനയിൽ തിരിമറി നടത്തിയ രണ്ടു ഡോക്ടർമാരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാസൂൺ ജനറൽ ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. അജയ് താവ്രെ,ഡോ.ഹർനോർ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രക്തപരിശോധനക്ക് അയച്ച സാമ്പിളുകൾ മാറ്റുകയും പതിനേഴുകാരന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശമില്ലെന്നുമുള്ള റിപ്പോർട്ടുകൾ നൽകുകയും ചെയ്തതിനാണ് അറസ്റ്റ്. രക്തപരിശോധനക്ക് മുമ്പ് ഡോ. അജയ് താവ്രെ പ്രതിയുടെ പിതാവും ബിൽഡറുമായ വിശാൽ അഗർവാളുമായി ഫോണിൽ 14 തവണയെങ്കിലും സംസാരിച്ചതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

രക്തസാമ്പിൾ ഫലത്തിൽ കൃത്രിമം കാണിക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള ഗൂഢാലോചനയാണ് ഫോൺ സംഭാഷണത്തിൽ നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിന് പിന്നാലെ ഡോക്ടർമാർക്കെതിരെ ആശുപത്രി കർശന നടപടിയെടുത്തു.ഡോ. ശ്രീഹരി ഹാൽനോറിനെ സാസൂൺ ജനറൽ ആശുപത്രി പിരിച്ചുവിട്ടു. ഹൽനോറിന് പുറമെ ആശുപത്രി ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ തവാരെയെ ആശുപത്രി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കുപുറമെ ആശുപത്രി ജീവനക്കാരനായ അതുൽ ഘട്കാംബ്ലെ അറസ്റ്റ് ചെയ്തിരുന്നു. മെയ് 19 നാണ് പൂനെയിലെ കല്യാണി നഗറിൽ പതിനേഴുകാരൻ ഓടിച്ച പോർഷെ കാറിടിച്ച് അപകടമുണ്ടായത്. സംഭവത്തിന് മുമ്പ് പ്രതി കൂട്ടുകാർക്കൊപ്പം പബ്ബുകളിൽ നിന്ന് മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...