അസംഘടിത തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെയിന്‍റര്‍മാര്‍ ഉള്‍പ്പെടെ അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ക്ഷേമനിധിയും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഓള്‍ കേരളാ പെയിന്‍റേഴ്സ് അസോസിയേഷന്‍ സംസ്ഥാന നേതൃയോഗം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൂലവും അപകടകരവുമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന പെയിന്‍റര്‍മാരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് അവരുടെയും കുടുംബ അംഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് ജോഷി കുരീക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്‍റ് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, അബ്ദു രണ്ടാത്താണി, റോബിന്‍ ജേക്കബ്, കെ.കെ. ഷിജു, സക്കറിയ പട്ടാമ്പി എന്നിവര്‍ പ്രസംഗിച്ചു. പെയിന്‍റിംഗ് തൊഴില്‍ മേഖലയില്‍ ക്ഷേമനിധി ഉറപ്പാക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു. ജോലിക്കിടയില്‍ അത്യാഹിതം സംഭവിക്കുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായവും ചികിത്സാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്ററായി ഇ.ടി. രവിയെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...