മു​സ്‍ലിം സം​വ​ര​ണം വീ​ണ്ടും വെ​ട്ടി​ക്കു​റ​ക്കാൻ സർക്കാർ നീക്കം

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: ആ​ശ്രി​ത നി​യ​മ​ന​ത്തി​ന്‍റെ മ​റ​വി​ൽ വീ​ണ്ടും മു​സ്‍ലിം സം​വ​ര​ണം വെ​ട്ടി​ക്കു​റ​ക്കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം. എ​ല്ലാ സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ളി​ലും മു​സ്‍ലിം സം​വ​ര​ണ​ത്തി​ന് നീ​ക്കി​വെ​ക്കു​ന്ന പി.​എ​സ്.​സി റൊ​ട്ടേ​ഷ​ൻ ചാ​ർ​ട്ടി​ലെ ടേ​ൺ 16 ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​ണ് ആ​ശ്രി​ത നി​യ​മ​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്‍ക​രി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ-​ഭ​ര​ണ പ​രി​ഷ്ക​ര​ണ വ​കു​പ്പ് ത​യാ​റാ​ക്കി​യ ക​ര​ട് മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്. സ​ർ​ക്കാ​ർ സ​ർ​വി​സി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ശ്രി​ത​ർ​ക്കു നി​യ​മ​നം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ ഈ ​മാ​സം ര​ണ്ടി​ന് പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് മു​സ്‍ലിം സം​വ​ര​ണം അ​ട്ടി​മ​റി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്. ക​ര​ട് രേ​ഖ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് വെ​ള്ളി​യാ​ഴ്ച​ രാ​വി​ലെ 11ന്​ ​തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ന​ക്സി​ൽ സ​ർ​വി​സ് സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

ഭി​ന്ന​ശേ​ഷി സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ ര​ണ്ടു ശ​ത​മാ​നം മു​സ്‍ലിം സം​വ​ര​ണം വെ​ട്ടി​ക്കു​റ​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ​രു ശ​ത​മാ​നം​കൂ​ടി വെ​ട്ടി​ക്കു​റ​ക്കാ​ൻ ക​ര​ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. റൊ​ട്ടേ​ഷ​ൻ ചാ​ർ​ട്ടി​ലെ മു​സ്‍ലിം സം​വ​ര​ണ​മാ​യ 26, 76 ടേ​ണു​ക​ൾ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ന് നീ​ക്കി​വെ​ച്ച് 2019 ഒ​ക്ടോ​ബ​റി​ലാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. നി​യ​മ​സ​ഭ​യി​ൽ അ​ട​ക്കം എം.​എ​ൽ.​എ​മാ​ർ ഇ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും 2013 ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് പ്ര​സ്തു​ത ഉ​ത്ത​ര​വ് സാ​ധൂ​ക​രി​ക്കു​ന്ന പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​ത് വി​വാ​ദ​മാ​യ​തി​നെ​തു​ട​ർ​ന്ന് മു​സ്‍ലിം സം​വ​ര​ണം സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും സം​വ​ര​ണം വെ​ട്ടി​ക്കു​റ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...