Saturday, July 5, 2025 7:23 pm

സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

കന്നുകാലികള്‍ക്ക് നൂതന തിരിച്ചറിയല്‍ മാര്‍ഗമായ
മൈക്രോചിപ്പിങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മേയ് 30ന്
കന്നുകാലികള്‍ക്കുള്ള ഏറ്റവും നൂതന തിരിച്ചറിയല്‍ മാര്‍ഗമായ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍ എഫ് ഐ ഡി ) മൈക്രോചിപ്പിങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മേയ് 30 ന് രാവിലെ 10.30 ന് പത്തനംതിട്ട ഓമല്ലൂര്‍ എ ജി റ്റി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ കേരള പുനര്‍ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ സാങ്കേതിക സഹായത്തോടെ മൃഗസംരക്ഷണ വകുപ്പാണ് നടപ്പാക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.  മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടര്‍ ഡോ. ഇ.ജി. പ്രേം ജെയിന്‍ പദ്ധതി വിശദീകരണവും ഹ്രസ്വ വീഡിയോ പ്രദര്‍ശനവും നടത്തും.

സംസ്ഥാനത്തുടനീളമുള്ള കൃഷിക്കാരുടെയും അവരുടെ മൃഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഓരോ മൃഗങ്ങളെ തിരിച്ചറിയുന്നതിനുമായാണ് ഇ – സമൃദ്ധ പദ്ധതി നടപ്പാക്കാന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 7.52 കോടി രൂപ കേരള പുനര്‍ നിര്‍മാണ പദ്ധതിയിലൂടെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തില്‍ ഒരു സമഗ്രമായ ഡിജിറ്റല്‍ സംവിധാനം മൃഗസംരക്ഷണമേഖലയില്‍ ഒരു സര്‍ക്കാര്‍ വകുപ്പ് നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്കാണ്.

നിലവില്‍ കന്നുകാലികളെ തിരിച്ചറിയുന്നതിനായി പ്ലാസ്റ്റിക് ടാഗുകള്‍ ആണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായി നടപ്പാക്കാന്‍ പോകുന്ന പുതിയ തിരിച്ചറിയല്‍ സംവിധാനമാണ് ആര്‍ എഫ് ഐ ഡി അഥവാ മൈക്രോ ചിപ്പ് ടാഗിങ്. 12 മില്ലിമീറ്റര്‍ നീളവും രണ്ട് മില്ലിമീറ്റര്‍ വ്യാസവും ഉള്ള ബയോകോംപാറ്റബിള്‍ ഗ്ലാസ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന മൈക്രോ ചിപ്പ് മൃഗങ്ങളുടെ തൊലിക്കടിയില്‍ നിക്ഷേപിക്കാവുന്നതും യാതൊരുവിധ പ്രത്യാഘാതവും  ഉണ്ടാക്കാത്തതിനാല്‍ ഒരു ദിവസം പ്രായമായ മൃഗങ്ങളിലും ഇത് ഘടിപ്പിക്കാവുന്നതുമാണ്. ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ള 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ മനസിലാക്കാന്‍ പ്രത്യേക മൈക്രോ ചിപ്പ് റീഡര്‍ ഉപയോഗിക്കും.

പ്രസ്തുത നമ്പര്‍ പുതുതായി ആവിഷ്‌ക്കരിക്കുന്ന സോഫറ്റ് വെയര്‍ ആപ്ലിക്കേഷന്‍ വഴി ഇ – സമൃദ്ധ സോഫറ്റ് വെയറില്‍ എത്തുകയും വിവരങ്ങള്‍ കര്‍ഷകര്‍ക്കും സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാകും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, ജില്ലാപഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജി. ശ്രീവിദ്യ, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് അംഗം അന്നമ്മ, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.സിന്ധു, ഡോ. ഡി.കെ. വിനുജി, ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. അജിലാസ്റ്റ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മൃഗസംരക്ഷണ വകുപ്പ് സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് സ്‌കോപ്പ് ആന്റ് റീച്ച് ഓഫ് ഇ -സമുദ്ര എന്ന വിഷയത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ഇ.ജി. പ്രേം ജെയിന്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഇന്നോവേഷന്‍സ് ആന്റ് പ്രോജക്ട് ഡവലപ്‌മെന്റ് ഹെഡ് പ്രൊഫ. അജിത് കുമാര്‍, അയിരൂര്‍ വി.എച്ച് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജോര്‍ജ് വര്‍ഗീസ്, കുളനട വി.ഡി. വെറ്ററിനറി സര്‍ജന്‍ ഡോ. ആര്‍. സുജ തുടങ്ങിയവര്‍ സെമിനാര്‍ നയിക്കും. ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. എം.ജി. ജാന്‍കിദാസ് മോഡറേറ്റര്‍ ആയിരിക്കും.

തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ അപേക്ഷിക്കാം
മല്ലപ്പള്ളിയിലെ കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്‌സായ ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ്, ഗ്രാഫിക് ഡിസൈനിങ്, ഓട്ടോകാഡ്, ത്രീഡിഎസ് മാക്സ്, ജാവ, പൈത്തണ്‍, ഡോട്ട് നെറ്റ്, എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469 -2785525, 8078140525

സംരംഭകത്വ പരിശീലനം
ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതി യുവാകള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്റില്‍  ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തിലാണ് 15 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നത്.

ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ എസ്.സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ തെരെഞ്ഞെടുത്ത 50 യുവതിയുവാക്കള്‍ക്ക് സ്റ്റെഫെന്റോടുകൂടി ജൂണ്‍15 മുതല്‍ ജൂലൈ ഒന്ന് വരെയും ജൂലൈ നാലു മുതല്‍ 21 വരെയും കളമശ്ശേരി കീഡ് ക്യാമ്പസില്‍ രണ്ട് ബാച്ചുകളിലായി പരിശീലനം സംഘടിപ്പിക്കുന്നു. ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍ മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാരമത്സ്യ ബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ജൂണ്‍ ഒന്‍പതിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 2532890/2550322/9605542061/7012376994.

പി.എസ്.സി അറിയിപ്പ്
പത്തനംതിട്ട ജില്ലയില്‍ സഹകരണ ബാങ്കില്‍ പ്യൂണ്‍/വാച്ച്മാന്‍ (പാര്‍ട്ട് രണ്ട് -സൊസൈറ്റി ക്വാട്ട) (സെക്കന്റ് എന്‍.സി.എ-ഒബിസി) (കാറ്റഗറി നം.456/2021) തസ്തികയിലേക്ക് 30.09.2021 ല്‍ പ്രസിദ്ധപ്പെടുത്തിയ ഗസറ്റ് വിജ്ഞാപന പ്രകാരം ടി തസ്തികയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലെന്നുളള വിവരം പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

പി.എസ്.സി അറിയിപ്പ്
പത്തനംതിട്ട ജില്ലയില്‍ സഹകരണ ബാങ്കില്‍ പ്യൂണ്‍/വാച്ച്മാന്‍ (പാര്‍ട്ട് രണ്ട് -സൊസൈറ്റി ക്വാട്ട) (സെക്കന്റ് എന്‍.സി.എ-വിശ്വകര്‍മ) (കാറ്റഗറി നം.453/2021) തസ്തികയിലേക്ക് 30.09.2021 ല്‍ പ്രസിദ്ധപ്പെടുത്തിയ ഗസറ്റ് വിജ്ഞാപന പ്രകാരം ടി തസ്തികയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലെന്നുളള വിവരം പത്തനംതിട്ട  ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

പി.എസ്.സി അറിയിപ്പ്
പത്തനംതിട്ട ജില്ലയില്‍ സഹകരണ ബാങ്കില്‍ പ്യൂണ്‍/വാച്ച്മാന്‍(പാര്‍ട്ട് രണ്ട് -സൊസൈറ്റി ക്വാട്ട) (സെക്കന്റ് എന്‍.സി.എ-ധീവര) (കാറ്റഗറി നം.455/2021) തസ്തികയിലേക്ക് 30.09.2021 ല്‍ പ്രസിദ്ധപ്പെടുത്തിയ ഗസറ്റ് വിജ്ഞാപന പ്രകാരം ടി തസ്തികയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലെന്നുളള വിവരം പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ജില്ലാ പഞ്ചായത്ത് ഗ്രാമസഭ
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭാ യോഗം പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ 27ന് രാവിലെ 10.30ന് ആരംഭിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാക്കനാട് ജില്ലാ ജയിലിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ആക്രമിച്ചു

0
കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ സംഘർഷം. ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ആക്രമിച്ചു....

കോന്നിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്ക്

0
കോന്നി : നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു....

ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
എറണാകുളം: ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി...

ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം

0
തൃശൂർ: ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം....