Wednesday, July 9, 2025 1:54 am

സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

ഓംബുഡ്‌സ്മാന്‍ ഹിയറിംഗ് 12ന്
മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ മെയ് 12 ന് ഹിയറിംഗ് നടത്തും. രാവിലെ  11  മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന ഹിയറിംഗില്‍ പരാതികളും സ്വീകരിക്കുമെന്ന് മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ അറിയിച്ചു.

പുനര്‍ ലേലം
തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മിക്കുന്നതിന് തടസമായി നില്‍ക്കുന്ന ഒരു വേപ്പ്, അരയാഞ്ഞിലി, മൂന്ന് വട്ട എന്നീ മരങ്ങള്‍ മുറിച്ച് മാറ്റി ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് മെയ് 12 ന് രാവിലെ 11 ന് ലേലം ചെയ്ത് വില്‍ക്കും. താത്പര്യമുളളവര്‍ക്ക് 500 രൂപ നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0469 2602494.

തൊഴില്‍മേള
സൗരോര്‍ജ പ്ലാന്റുകള്‍  സ്ഥാപിക്കുന്നതിനുളള പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാര്‍ക്കുളള  തൊഴില്‍മേള നാളെ തിരുവനന്തപുരത്ത്  അനെര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കും. പരിശീലനം ലഭിച്ചവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതില്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് അനെര്‍ട്ട് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ലവരെയുളള ഇലക്ട്രീഷ്യന്മാര്‍ക്കുളള  തൊഴില്‍മേളയാണ് തിരുവനന്തപുരത്ത് നടക്കുന്നത്. തിരുവനന്തപുരം തൈക്കാട്ടുളള  ഗവ. വനിതാ  കോളജില്‍ നാളെ രാവിലെ 10 മുതല്‍ അഞ്ചു വരെയാണ് പരിപാടി. പരിശീലനം ലഭിച്ച ഐ.ടി.ഐ, വി.എച്ച്.എസ്.സി വിദ്യാര്‍ഥികള്‍ക്കും  നിലവില്‍ ഇലക്ട്രീഷ്യന്‍ ജോലി ചെയ്യുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാം.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പത്തനംതിട്ട ടൗണില്‍ അബാന്‍ മേല്‍പ്പാലം നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകാനിടയുളള ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അബ്ദുള്‍ ഷൂക്കൂര്‍, സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി, ജോണ്‍ പോള്‍ മാത്യൂ കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധി എന്നിവര്‍ ആവശ്യപ്പെട്ടു.
താലൂക്കിലെ വിവിധ ഭാഗങ്ങളില്‍  ജീവനും  സ്വത്തിനും ഭീഷണിയായി  നില്‍ക്കുന്ന മരങ്ങളുടെ  ശിഖരങ്ങള്‍  അടിയന്തിരമായി  മുറിച്ചു മാറ്റണമെന്ന് ഐ.യു.എം.എല്‍ മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി എന്‍. ബിസ്മില്ലാഖാന്‍ പറഞ്ഞു.

ചെന്നീര്‍ക്കര കെ.വി യിലേക്കുള്ള കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കണമെന്നും സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി പറഞ്ഞു. കോഴഞ്ചേരി താലൂക്കിന്റെ പരിധിയില്‍ വരുന്ന എല്ലാ വെയിറ്റിംഗ് ഷെഢുകളും അപകടാവസ്ഥയിലാണെന്നും ആസ്ബറ്റോസ് ഷീറ്റിട്ട് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധി ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ തഹസില്‍ദാര്‍ ആര്‍.കെ സുനില്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ നസീമ ബീവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഞങ്ങളും കൃഷിയിലേക്ക് കാമ്പയിന്‍ : അര ഏക്കര്‍ തരിശ് പുരയിടത്തില്‍ കൃഷി ആരംഭിക്കുന്നു
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അര ഏക്കര്‍ തരിശ് പുരയിടത്തില്‍ കൃഷി ആരംഭിച്ച് പദ്ധതിയുടെ ഭാഗമാകുന്നു. നാളെ (മെയ് 10) രാവിലെ 10 ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന്റെ കൃഷിയിടത്തില്‍ നിന്നും  വിളവെടുത്ത ചീരവിത്ത് പാകി കൃഷി ആരംഭിക്കും. ഓരോ വീട്ടിലും  ഒരു ചെറു കൃഷിതോട്ടമെങ്കിലും ഇറക്കി ഒരോരുത്തര്‍ക്കും ഈ പദ്ധതിയില്‍ അണി ചേരാം. ദൈനംദിനം വീടുകളില്‍ വിളമ്പുന്ന ഭക്ഷണത്തില്‍ വിഷവും ഹോര്‍മോണും നിറഞ്ഞതും ഇതുമൂലം കിഡ്‌നി, ഹൃദയ രോഗങ്ങള്‍, കാന്‍സര്‍ എന്നിവ അതിവേഗം പടരുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന തിരിച്ചറിവാണ് ഈ ക്യാമ്പയിന്റെ അടിസ്ഥാനം.

മൃഗസംരക്ഷണ മേഖലയില്‍ മികച്ച യുവസംരഭകര്‍ക്കുള്ള അനുമോദനവും സര്‍ട്ടിഫിക്കറ്റ് വിതരണവും
കുടുംബശ്രീ ജില്ലാമിഷന്‍, റാന്നി ബ്ലോക്കിലെ എല്‍.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി യുവസംരംഭകര്‍ക്കുളള അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍ നിര്‍വഹിച്ചു. മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി വിതരണം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ സുഹാന ബീഗം, റാന്നി ബ്ലോക്ക് ജി.ഇ.ഒ മഞ്ജു ജോര്‍ജ്ജ്, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍മാരായ നിഷരാജീവ്, മിനി അശോകന്‍, ലേഖാ രഘു, ഓമന രാജന്‍, വൈസ് ചെയപേഴ്‌സണ്‍ സാറാമ്മ ജോണ്‍, ടീം അംഗം പി.വി രാജേഷ്, റാന്നി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ശാരി കൃഷ്ണ, കോന്നി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഋഷി സുരേഷ്, അനന്ദു, ഷേര്‍ളി, പ്രിസ്‌ക്കില്ല, അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

അടൂര്‍ താലൂക്ക് വികസന സമിതി യോഗം
അടൂര്‍ താലൂക്ക് വികസന സമിതിയുടെ യോഗം അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷതയില്‍ ചേര്‍ന്നു. അടൂര്‍ താലൂക്കിലെ വിവിധ കയ്യേറ്റങ്ങളിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ടൗണിലെ വെളളക്കെട്ട്, ഓടനിര്‍മ്മാണം, ബൈപാസിലെ റോഡ് അപകടങ്ങള്‍, അടൂര്‍ താലൂക്ക് പരിധിയിലെ  ഹോട്ടലുകളിലെ ശുചിത്വം ഉറപ്പു വരുത്തുന്നത് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...