മതവിദ്വേഷം പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം : ജോസ് കെ മാണി എം പി

For full experience, Download our mobile application:
Get it on Google Play

പൊൻകുന്നം : മതവിദ്വേഷം ഇളക്കിവിട്ട് സ്പർദ്ദ വളർത്തി മുതലെടുപ്പിനായി ഇറങ്ങി തിരിച്ചവരെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്. കെ.മാണി എം .പി ആവശ്യപ്പെട്ടു. ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്നിട്ടും പാചകവാതക വില വീണ്ടും വർദ്ധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ധന വിലവർദ്ധനവു മൂലമുണ്ടാകുന്ന വിലക്കയറ്റത്തോട് നിർദ്ധനർ പോരടിക്കേണ്ട ഗതികേടാണ് കേന്ദ്ര സർക്കാർ വരുത്തി വെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം പൊൻകുന്നം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി. പ്രതിനിധി സമ്മേളന യോഗത്തിൽ എ എം മാത്യൂ ആനി തോട്ടത്തിനെ കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജമണ്ഡലം പ്രസിഡൻ്റായി തെരഞ്ഞെടുത്തു.

ഗവ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് , അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം (കോട്ടയം ജില്ലാ പ്രസിഡൻ്റ് ), പ്രെഫ ലോപ്പസ് മാത്യു, ജോർജ് വർഗീസ് പൊട്ടംകുളം, ജോർജ്കുട്ടി ആഗസ്തി, സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, ജെസി ഷാജൻ, ജോസഫ് ചാമക്കാല, ഷാജി പാമ്പൂരി, അഡ്വ സുമേഷ് ആൻഡ്രൂസ്, പ്രദീപ് വലിയപറമ്പിൽ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ഡോ ബിബിൻ കെ ജോസ്, എം സി ചാക്കോ, കെ സി സാവ്യോ, മനോജ് മറ്റ മുണ്ടയിൽ, ഷാജി നല്ലേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. അഡ്വ തോമസ് കുര്യൻ വരണാധികാരിയായിരുന്നു. ജില്ലയിൽ നിയോജക മണ്ഡലം തെരഞ്ഞെടുപ്പുകൾ ചെയർമാൻ ജോസ് കെ മാണിയുടെ നിർദേശാനുസരണം ഇരുപതാം തീയതിയ്ക്കുള്ളിൽ പൂർത്തികരിക്കുമെന്ന് സണ്ണി തെക്കേടം അറിയിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...