കോട്ടാങ്ങലിൽ ജല നടത്തം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെളിനീരൊഴുകും നവകേരളം കാമ്പയിനിന്റെ ഭാഗമായി കോട്ടാങ്ങൽ പഞ്ചായത്തിൽ സംഘടിപ്പിച്ച ജല നടത്തം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീലാബീവി അദ്ധ്യക്ഷത വഹിച്ചു. 11-ാം വാർഡിലെ പാപ്പനാട്ട് തോടിന്റെ മoത്തും മുറി സ്ഥലത്താണ് ജല നടത്തം സംഘടിപ്പിച്ചത്. തോടിന്റെ മാലിന്യം നിറഞ്ഞ ഭാഗങ്ങൾ കണ്ടെത്തുന്നതിനും ജലത്തിന്റ ഗുണ നിലാവരം പരിശോധിക്കുന്നതിനും അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മണ്ണും നീക്കം ചെയ്യുന്നതിനും ജല സ്രോതസുകൾ ശുചീകരീക്കുന്നതിനും വേണ്ടിയുള്ള പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.

വരും ദിവസങ്ങളിൽ എല്ലാ വാർഡുകളിലും ജല നടത്തം സംഘടിപ്പിച്ച് ബഹുജന പങ്കാളിത്തതോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ആർ കരുണാകരൻ, ജോളി ജോസഫ് , അഞ്ചു സദാനന്ദൻ , അഖിൽ എസ്, ജെസീലാ സിറാജ്, നീന മാത്യു. , തേജസ് കുമ്പുള് വേലി, അമ്മിണി രാജപ്പൻ , വിജയമ്മ സിആർ, എ ഇ വിപിൻ , ഇറിഗേഷൻ വകുപ്പ് ഓവർസിയർ അമ്യത, വില്ലേജ് ഓഫീസർ രാഗേഷ്, പെരുമ്പെട്ടി സബ് ഇൻസ്പെക്ടർ രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി ഫ്രാൻസിസ് , ഓവർസിയർ ആൻസി, എൻആർഇജി  ഓവർസിയർ ഷാഫി, വി. ഒ ഏബ്രഹാം, ഐസിഡിഎസ് സൂപ്പർവൈസർ ശ്രുതി മുരളി, ചെയർ പേഴ്സൺ സിന്ധു സാംകുട്ടി, വൈസ് ചെയർ പേഴ്സൺ സിന്ധു ബിജു. , ശ്രീകുമാർ , അനീഷ് കൃഷ്ണൻ , ഹരിത കർമ്മ സേനാംഗങ്ങൾ, മേറ്റ് മാർ , കുടുംബ ശ്രി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...