കാറപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന അഞ്ചരമാസം പ്രായമായ കുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കാറപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന അഞ്ചരമാസം പ്രായമായ ആണ്‍ കുട്ടി മരിച്ചു. മണ്ണടിശാല പരുവ മേരി കോട്ടേജില്‍ ബിബിന്‍ ഡിക്രൂസ് രജനിബാബു ദമ്പതികളുടെ മകന്‍ ഇവാന്‍ ബിബിന്‍ ഡിക്രൂസ് ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. കഴിഞ്ഞ ഒന്നിനു രാത്രി എട്ടുമണിയോടെ മന്ദമരുതി വെച്ചൂച്ചിറ റോഡിലെ ആനമാടത്തിനും സോബാര്‍ പള്ളിക്കുമിടയില്‍ ഇരുപതടി താഴ്ച്ചയിലുള്ള വീടിനു മുകളിലേക്കു കാര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്.

കാര്‍ മറിഞ്ഞ സമയത്ത് പുറത്തേക്കു തെറിച്ചു വീണു കുട്ടിക്ക് പരിക്കേറ്റിരുന്നു. ബിബിനും മാതാവും ഭാര്യയും കുട്ടികളും അടങ്ങിയ സംഘം യാത്ര ചെയ്ത കാറാണ് അപകടത്തില്‍ പെട്ടത്. ഈ കാര്‍ പതിച്ച് വീട്ടുമുറ്റത്തു പാര്‍ക്കു ചെയ്തിരുന്ന കാറും തകര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്ക്കാരം ഇന്ന് വൈകീട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...