26.5 C
Pathanāmthitta
Saturday, May 7, 2022 9:55 pm

സർക്കാർ അറിയിപ്പുകൾ

ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക് പോസ്റ്റര്‍ ഡിസൈനിംഗ്, ഉപന്യാസ മത്സരങ്ങളില്‍ പങ്കെടുക്കാം
കേരള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുളള ആഘോഷ പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ക്കായി മെയ് 11 ന് പോസ്റ്റര്‍ ഡിസൈനിംഗിലും മെയ് 12 ന് ഉപന്യാസം എഴുത്തിലും മത്സരം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 9495436201 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് പത്തനംതിട്ട ജില്ല റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.കെ. ദിലു അറിയിച്ചു.

ലേലം
വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പഴയതും ഉപയോഗ ശൂന്യവുമായ 71 ഇനം സാധന സാമഗ്രികള്‍ മെയ് 13 ന് രാവിലെ 11 ന് പരസ്യമായി ലേലം ചെയ്തു വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അമ്പതു രൂപ മാത്രം നിരത ദ്രവ്യം അടച്ചു ലേലത്തില്‍ പങ്കെടുക്കാം. വിലാസം : മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി.എച്ച്.സി വല്ലന, എരുമക്കാട് പി.ഒ.

ഫയല്‍ അദാലത്ത്
പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ജനുവരി 31 വരെ പൊതുജനങ്ങള്‍ സമര്‍പ്പിച്ചിട്ടുളളതും തീര്‍പ്പാകാത്തതുമായ ഫയലുകള്‍ക്ക് അടിയന്തിര നടപടി സ്വീകരിക്കുന്നതിനായി മെയ് 10 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അദാലത്ത് നടത്തും. തീര്‍പ്പാകാത്ത ഫയലുകളുടെ വിവരങ്ങള്‍ മെയ് ഒന്‍പതിന് മുന്‍പ് പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം നല്‍കുകയും അദാലത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 9496042703.

നാഷണല്‍ ലോക് അദാലത്ത്
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പത്തനംതിട്ട കോടതി കോംപ്ലക്സിലുളള കോടതികളിലും അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ അതത് താലൂക്കിലുളള കോടതികളിലും ജൂണ്‍ 26 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും.

ഒത്തു തീര്‍പ്പാകുന്ന ക്രിമിനല്‍ കേസുകള്‍, സെക്ഷന്‍ 138 എന്‍.ഐ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, കുടുംബകോടതി കേസുകള്‍, തൊഴില്‍, ഇലക്ട്രിസിറ്റി, വെളളക്കരം, റവന്യൂ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ ആദാലത്തില്‍ പരിഗണിക്കും. അദാലത്തിന് പരിഗണിക്കുന്ന കേസുകളില്‍ പണസംബന്ധമായ കേസുകള്‍ ചര്‍ച്ചയിലൂടെ ഇളവുകള്‍ നല്‍കി തീര്‍പ്പാക്കും.

ബാങ്ക് രജിസ്ട്രേഷന്‍, പഞ്ചായത്ത്, കെ.എസ്.എഫ്.ഇ, കോ-ഓപ്പറേറ്റീവ് ബാങ്ക്, മോട്ടോര്‍ വെഹിക്കിള്‍, ടാക്സേഷന്‍ എന്നിവ സംബന്ധമായ പരാതികളോ അദാലത്തില്‍ പരിഗണിക്കണമെങ്കില്‍ പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായോ കോഴഞ്ചേരി, അടൂര്‍, തിരുവല്ല, റാന്നി എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുൂമായോ ബന്ധപ്പെടണം. ഫോണ്‍ : 0468 2220141.

അന്നപൂര്‍ണ കാര്‍ഡ് വിതരണ ഉദ്ഘാടനം
സംസ്ഥാന സര്‍ക്കാര്‍ സമൂഹത്തിലെ അഗതികളും നിരാലംബരുമായ വ്യക്തികള്‍ക്ക് മാസം തോറും 10 കിലോ ഗ്രാം അരി സൗജന്യമായി നല്‍കുന്ന അന്നപൂര്‍ണ പദ്ധതി പ്രകാരമുള്ള അടൂര്‍ താലൂക്കിലെ അന്നപൂര്‍ണ കാര്‍ഡ് വിതരണ ഉദ്ഘാടനവും ഭക്ഷ്യധാന്യത്തിന്റെ ആദ്യ വിതരണവും മിത്രപുരം 195-ാം നമ്പര്‍ റേഷന്‍ കട അങ്കണത്തില്‍ നടന്നു.

അന്നപൂര്‍ണാ കാര്‍ഡ് വിതരണ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ആദ്യ വിതരണം ഗ്രന്ഥശാല സംഘം സംസ്ഥാന വൈസ്പ്രസിഡന്റ് എ.പി ജയന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവി കുഞ്ഞമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.പി. സന്തോഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷൈലജ പുഷ്പന്‍, പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, കസ്തൂര്‍ബാ ഗാന്ധിഭവന്‍ ഡയറക്ടര്‍ കുടശനാട് മുരളി, ചെയര്‍മാന്‍ പഴകുളം ശിവദാസ്, എക്സിക്യൂട്ടീവ് അംഗം എസ്.മീരാ സാഹിബ്, എ.സദാശിവന്‍ എന്നിവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ വിദേശതൊഴില്‍ ധനസഹായ പദ്ധതി പ്രകാരം അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴില്‍മേഖലയില്‍ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതീയുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ നേടുന്നതിന് യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകള്‍ക്കുമായി 1,00,000 രൂപ വരെ ധനസഹായം നല്‍കുന്നു. ഇന്‍ഡ്യന്‍ പാസ്പോര്‍ട്ട്, വിദേശതൊഴില്‍ദാതാവില്‍ നിന്നും ലഭിച്ച തൊഴില്‍ കരാര്‍ പത്രം, വിസ, ജോയിനിംഗ് റിപ്പോര്‍ട്ട് എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെ വരുമാനമുളള 20 നും 50 നും മധ്യേ പ്രായമുളളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍ – 0468 2322712.

കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്സുകള്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ മല്ലപ്പള്ളിയിലുള്ള നോളജ് സെന്ററില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴില്‍ സാധ്യതകള്‍ ഉള്ള ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ ആക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പി.ജി.ഡി.സി.എ, ഓട്ടോകാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നിവയാണ് കോഴ്‌സുകള്‍. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഡിപ്ലോമ, ബി.ടെക്. പ്രായപരിധി ഇല്ല. ksg.keltron.in ല്‍ അപേക്ഷാഫോം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 16. ഫോണ്‍ : 8078140525, 0469-2961525, 2785525.

കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് നിര്‍ബന്ധമാക്കി
പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കച്ചവട സ്ഥാപനങ്ങളും നിര്‍ബന്ധമായും പഞ്ചായത്ത് ലൈസന്‍സോടുകൂടി മാത്രം പ്രവര്‍ത്തനം നടത്തണമെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്‍പ്പന കേന്ദ്രങ്ങള്‍, ആഹാരം പാകം ചെയ്തും അല്ലാതെയും വില്‍പ്പന നടത്തുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവ അടിയന്തിരമായി പഞ്ചായത്ത് ലൈസന്‍സ് നേടണം. ശുചിത്വം ഇല്ലാതെയും പഴകിയതും ഗുണനിലവാരം ഇല്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത ആഹാര പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്ത് പ്രവര്‍ത്തനം അടിയന്തിരമായി അവസാനിപ്പിക്കാനും നടപടി സ്വീകരിക്കുമെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular