അടൂർ ബിവറേജസ് ഔട്ട്ലറ്റിൽ മോഷണം : മദ്യവും മൊബൈൽഫോണുകളും കവർന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ബൈപാസിനരികിലെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലറ്റില്‍ മോഷണം. മദ്യം ഉള്‍പ്പെടെ മോഷണം പോയി. പണം സൂക്ഷിച്ചിരുന്ന ചെസ്റ്റ് സേഫ് ലോക്കര്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. വ്യാഴാഴ്ച രാത്രിയായിരുന്നു മോഷണം. ബിവറേജസിന്‍റെ പിന്നിലൂടെയാണ് മോഷ്ടാക്കള്‍ ഉള്ളില്‍ പ്രവേശിച്ച്‌ ഇരുമ്ബ് ഗ്രില്ലിന്റെയും ഷട്ടറിന്‍റെ ഇരുവശത്തെയും പൂട്ട് തകര്‍ത്തത്. അകത്തുകയറിയ മോഷ്ടാക്കള്‍ കൈയില്‍ കരുതിയ ആയുധവും സിമന്‍റ് കട്ടയും ഉപയോഗിച്ച്‌ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചു. ഇതോടെ ലോക്കറിന്‍റെ പിടി ഇളകിപ്പോയി.

ശ്രമം വിഫലമായതോടെ റാക്കില്‍ വെച്ചിരുന്ന മദ്യക്കുപ്പികളുമായി മോഷ്ടാക്കള്‍ കടക്കുകയായിരുന്നു. മോഷ്ടാക്കളെ കണ്ടെത്താതിരിക്കാന്‍ സി.സി ടി.വിയുടെ ഡി.വി.ആര്‍ യൂണിറ്റ് ഇളക്കിക്കൊണ്ടുപോകുകയും ചെയ്തു. മേശയില്‍ സൂക്ഷിച്ച രണ്ട് മൊബൈല്‍ ഫോണും മോഷണം പോയി. സി.സി ടി.വി അനുബന്ധ സാധനങ്ങളും മറ്റ് ഉപകരണങ്ങളും മോഷണം പോയ ഇനത്തില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ എത്ര രൂപയുടെ വിദേശമദ്യം മോഷണം പോയി എന്നത് സംബന്ധിച്ച്‌ കണക്കെടുപ്പിന് ശേഷമേ പറയാന്‍ കഴിയൂ.

അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനു, സി.ഐ ടി.ഡി. പ്രജീഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫിംഗര്‍ പ്രിന്‍റ് ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ ബിജുലാല്‍, രവികുമാര്‍, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. കാല്‍കോടിയിലധികം വിറ്റുവരവുള്ള ഇവിടെ നാല് സുരക്ഷ ജീവനക്കാര്‍ മുമ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...