Friday, March 29, 2024 3:55 pm

എന്റെ കേരളം പ്രദര്‍ശന വിപണനമേള ചരിത്രത്തില്‍ ഇടംപിടിക്കും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ എന്റെ കേരളം പ്രദര്‍ശന വിപണനമേള ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന്  ആരോഗ്യ-കുടുംബക്ഷേമ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തിയ വിളംബര ഘോഷയാത്ര പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Lok Sabha Elections 2024 - Kerala

അടച്ചിടപ്പെട്ട കോവിഡ് കാലത്തിനു ശേഷം ജില്ല ഒന്നടങ്കം ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. ജനങ്ങള്‍ക്ക് ഒന്നിക്കാന്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേള വേദിയാകും. ജില്ലയുടെ സംസ്‌കാരം വിളിച്ചോതുന്നതും സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം ജനങ്ങള്‍ക്ക് ലഭ്യമാകുന്ന മേളയായിരിക്കും ഇത്. ജില്ലയിലെ എല്ലാ വകുപ്പുകളുടേയും സേവനം മേളയില്‍ ഉണ്ടായിരിക്കും. ജില്ലയിലെ മുഴുവന്‍ ആളുകളുടേയും സഹകരണം മേളയില്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളാണ് ഏത് ഉത്സവത്തേയും ചരിത്രമാക്കുന്നതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പ്രദര്‍ശന സന്ദേശം നാടിന്റെ നാനാ ഭാഗത്തേക്കും എത്തിക്കുന്നതിനായി നടത്തിയ വിളംബര ഘോഷയാത്ര അക്ഷരാര്‍ഥത്തില്‍ ഉത്സവമായിരുന്നു. വലിയ ജനപങ്കാളിത്തം തന്നെയാണ് മേളയുടെ വിജയമെന്നും എംഎല്‍എ പറഞ്ഞു. സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നു തുടങ്ങിയ ഘോഷയാത്ര ജനറല്‍ ആശുപത്രിക്കു മുന്നിലൂടെ ഗാന്ധി സ്‌ക്വയര്‍ വഴി അബാന്‍ ജംഗ്ഷനിലെത്തി നഗരസഭ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ജില്ലാതല വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 11 മുതല്‍ 17 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും.

അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍,  നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള,  എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി നായര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ്, ജനതാദള്‍ എസ് ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, എം. മുഹമ്മദ് സാലി, ബി.ഷാഹുല്‍ ഹമീദ്, സത്യന്‍ കണ്ണങ്കര, നൗഷാദ് കണ്ണങ്കര, ജോസ് മാടപ്പള്ളില്‍, ഐആന്‍ഡ് പി ആര്‍ ഡി മേഖല ഉപഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, എഡിഎം അലക്‌സ് പി തോമസ്, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയുടെ തനിമയുടെ പ്രതിഫലനമായി വിളംബരഘോഷയാത്ര
പത്തനംതിട്ട ജില്ലയുടെ തനിമ വിളിച്ചോതി എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വിളംബരഘോഷയാത്ര. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 11 മുതല്‍ 17 വരെ ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം ശനിയാഴ്ച നടന്ന ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്ത് ആരംഭിച്ച വിളംബരഘോഷയാത്ര ജനറല്‍ ആശുപത്രിക്കു മുന്നിലൂടെ ഗാന്ധി സ്‌ക്വയര്‍ വഴി അബാന്‍ ജംഗ്ഷനിലെത്തി നഗരസഭ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.

തെയ്യം, അമ്മന്‍കുടം, മുത്തുക്കുടകള്‍, പടയണി, വഞ്ചിപ്പാട്ട്, കോല്‍ക്കളി, കുട്ടികളുടെ റോളര്‍ സ്‌കേറ്റിങ്, വര്‍ണബലൂണുകള്‍, ബാന്‍ഡ്മേളം, ശിങ്കാരിമേളം എന്നിവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. കുട്ടികളുടെ കരാട്ടെ പ്രദര്‍ശനവും എക്സൈസ് വകുപ്പിന്റെ ലഹരി ഉപയോഗത്തിനെതിരെയുള്ള ഫ്‌ളോട്ടും വേറിട്ട കാഴ്ചകളായി. എന്‍സിസി, എസ്പിസി കേഡറ്റുകള്‍ ഘോഷയാത്രയില്‍ അണിനിരന്നു.
കുടുംബശ്രീ, സ്പോര്‍ട്സ് കൗണ്‍സില്‍, ഐസിഡിഎസ്, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശപ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍, വിവിധ  വകുപ്പുകളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

2000 രൂപാ നോട്ടുകളുടെ ബാങ്ക് ഇടപാട് ഏപ്രില്‍ 1ന് നടക്കില്ല : ആര്‍.ബി.ഐ

0
ഡല്‍ഹി: 2000 രൂപാ നോട്ടുകളുടെ ബാങ്ക് ഇടപാടിന് ഈ സാമ്പത്തിക വര്‍ഷം...

വീ​ട്ടി​ല്‍ ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ര്‍ത്തി​യ യു​വാ​വ് പി​ടി​യി​ല്‍

0
തിരുവനന്തപുരം : നേ​മത്ത് വീ​ട്ടി​ല്‍ ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ര്‍ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. വ​ലി​യ​റ​ത്ത​ല...

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു ; ഇരുകാലുകള്‍ക്കും പൊള്ളല്‍

0
കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി...

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ; വ്യാജപ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍

0
തിരൂര്‍: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് വ്യാജപ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. ചമ്രവട്ടം...