സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഇടുക്കി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍
ഐ. എച്ച്. ആര്‍. ഡി. യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ 2023-2024 അധ്യയനവര്‍ഷത്തിലേക്ക് മൂന്ന് വര്‍ഷ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് ഒന്നാം വര്‍ഷത്തിലേക്കും, പ്ലസ് ടു സയന്‍സ്/ വിഎച്ച്എസ്ഇ/ ഐടിഐ /കെജിസിഇ പാസായ വിദ്യാര്‍ഥികള്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ടും പ്രവേശനം നേടാം. താല്‍പര്യമുള്ളവര്‍ രക്ഷകര്‍ത്താവുമായി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളേജില്‍ നേരിട്ട് എത്തിച്ചേരണം. എസ്സി /എസ്ടി /ഒഇസി/ഒബിസി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യവും ഹോസ്റ്റല്‍ ഫീസും ലഭിക്കും. മറ്റ് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭ്യമാണ്. ഫോണ്‍: 9947130573, 9447847816, 9446073146, 9947889441.

വിമുക്തഭടന്മാര്‍ക്ക് കമ്പ്യൂട്ടര്‍ കോഴ്സുകള്‍
വിമുക്തഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവരുടെ പുനരധിവാസത്തിന്റെ ഭാഗമായി കെല്‍ട്രോണ്‍ മുഖേന കമ്പ്യൂട്ടര്‍ കോഴ്സുകള്‍ സൗജന്യമായി നടത്തുന്നു. ഡിസിഎ, സിസിടിവി കോഴ്സുകള്‍ ഒക്ടോബര്‍ ആദ്യവാരം തുടങ്ങും. താത്പര്യമുളളവര്‍ 9526229998, 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

അഡീഷണല്‍ ഫാക്കല്‍റ്റി നിയമനം
പത്തനംതിട്ട ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില്‍ അഡീഷണല്‍ ഫാക്കല്‍റ്റി നിയമനം. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയുടെ 2022- 23 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിലേക്ക് ആവശ്യമായ അഡീഷണ്‍ ഫാക്കല്‍റ്റിയെ തെരഞ്ഞെടുക്കുന്നതിന് അയല്‍ക്കൂട്ട അംഗം/ഓക്ലിലറി ഗ്രൂപ്പ് അംഗം ആയവരില്‍ നിന്നും നിശ്ചിത യോഗൃതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അഭിമുഖം ഒക്ടോബര്‍ നാലിന്.
—–
യോഗ്യതകള്‍
അപേക്ഷക കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
യോഗൃത : എംഎസ് ഡബ്ല്യൂ/എംബിഎ(എച്ച്ആര്‍)/എംഎ സോഷ്യോളജി/ഡവലപ്മെന്റ് സ്റ്റഡീസ്
പ്രവൃത്തി പരിചയം : മൂന്ന് വര്‍ഷം പ്രായപരിധി: 10/1/2023 ന് 40 വയസ് കഴിയാന്‍ പാടില്ല. ഒഴിവുകളുടെ എണ്ണം ആറ്.
——-
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 25 ന് വൈകുന്നേരം അഞ്ചുവരെ.ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, പത്തനംതിട്ട ജില്ലയുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗൃത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അയല്‍ക്കൂട്ടാംഗം/ഓക്ലിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യണം. ഉദ്യോഗാര്‍ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയര്‍പേഴ്സണ്‍/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സി.ഡി.എസ് ചെയര്‍പ്പേഴ്സണിന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രി ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ സെപ്റ്റംബര്‍ 25 ന് വൈകുന്നേരം അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ ബ്ലോക്ക്പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില്‍ അഡീഷണല്‍ ഫാക്കല്‍റ്റി അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം: ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ മൂന്നാം നില, കളക്ടറേറ്റ് , പത്തനംതിട്ട. ഫോണ്‍ : 0468 2221807

സ്പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 15 ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. അഡ്മിഷനു താല്പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ കോളേജിലെത്തി രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്ന് നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. രജിസ്റ്റ്‌റേഷന്‍ സമയം : രാവിലെ 9.30 മുതല്‍ രാവിലെ 10.30 വരെ. പ്രവേശനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഏതെങ്കിലും പോളിടെക്നിക്ക് കോളേജുകളില്‍ നിലവില്‍ അഡ്മിഷന്‍ എടുത്തിട്ടുള്ളവര്‍ ബന്ധപ്പെട്ട അഡ്മിഷന്‍ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കിയാല്‍ മതിയാകും. വെബ്സൈറ്റ് ; www.polyadmission.org .
——
ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ് 14 ന്
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സെപ്റ്റംബര്‍ 14 ന് രാവിലെ 11 മുതല്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തുന്നു. സിറ്റിംഗില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുളള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...