ചായയ്‌ക്കൊപ്പം ഇവ കഴിയ്ക്കാറുണ്ടോ? ആരോഗ്യത്തിന് ദോഷം

For full experience, Download our mobile application:
Get it on Google Play

ചായ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒരു കപ്പ് ചൂട് ചായയോടെയാണ് പലരുടേയും ദിവസം ആരംഭിക്കുന്നത്. എന്നാല്‍, രാവിലെ എഴുന്നേറ്റതിന് ശേഷം ഉടന്‍തന്നെ ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ദോഷങ്ങളും വരുത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതായത്, ഒഴിഞ്ഞ വയറ്റില്‍ ചൂട് ചായ കുടിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. ചായ കുടിയ്ക്കുമ്പോള്‍ ഊര്‍ജ്ജം ലഭിക്കുമെന്നത് വാസ്തവമാണ്. എന്നാല്‍, ചായയ്‌ക്കൊപ്പം എന്തെങ്കിലും കഴിയ്ക്കുന്നത് പലരുടെയും രീതിയാണ്. ചില വിഭവങ്ങള്‍ ചായയ്‌ക്കൊപ്പം കഴിയ്ക്കാന്‍ പാടില്ല. അത് ആരോഗ്യത്തിന് വലിയ ദോഷം ചെയ്യും. മിക്ക ആളുകളും സ്‌നാക്‌സ്, പക്കാവട, അല്ലെങ്കില്‍ കടലമാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന മറ്റെന്തെങ്കിലും വിഭവങ്ങള്‍ ചായയ്‌ക്കൊപ്പം കഴിയ്ക്കാറുണ്ട്. എന്നാല്‍, ഇത് ആരോഗ്യകരമായ ഒരു ശീലമല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതായത്, ചായയ്ക്കൊപ്പം കടലമാവ് ഉപയോഗിച്ചുള്ള വിഭവങ്ങള്‍ കഴിയ്ക്കുന്നത് ശരീരത്തിലെ പോഷകങ്ങളുടെ അഭാവത്തിനും ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ചായയ്ക്കൊപ്പം പാകം ചെയ്യാത്ത വിഭവങ്ങള്‍ കഴിയ്ക്കരുത്. അതായത് പാകം ചെയ്യാത്ത പയര്‍ വര്‍ഗങ്ങള്‍ പോലുള്ളവ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.ഇത് ആരോഗ്യത്തിനും വയറിനും ദോഷം ചെയ്യും. സലാഡ്, മുളപ്പിച്ച ധാന്യങ്ങള്‍, അസംസ്‌കൃത പഴങ്ങള്‍ എന്നിവ ചായയ്ക്കൊപ്പം ഒരിയ്ക്കലും കഴിക്കാന്‍ പാടില്ല. മഞ്ഞളടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചായയ്‌ക്കൊപ്പമോ ചായ കുടിച്ചതിന് ശേഷമോ, കഴിയ്ക്കരുത്. ചായയിലും മഞ്ഞളിലും അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങള്‍ പരസ്പരം ചേരുകയും ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. ഇത് ആമാശയത്തില്‍ ദോഷകരമായ പദാര്‍ത്ഥങ്ങള്‍ സൃഷ്ടിക്കും. മുട്ട പ്രോട്ടീന്റെ ഏറ്റവും നല്ല ഉറവിടമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ചായക്കൊപ്പം ഒരിയ്ക്കലും പുഴുങ്ങിയ മുട്ട കഴിക്കാന്‍ പാടില്ല. ചായയ്ക്കൊപ്പം മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ അപകടകരമാണ്. പലരും ചായയില്‍ നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് കുടിയ്ക്കാറുണ്ട്. എന്നാല്‍ ഈ ചായ അസിഡിറ്റി, ദഹനം, ഗ്യാസ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ലെമണ്‍ ടീ കുടിക്കുകയോ ചായയ്ക്കൊപ്പം നാരങ്ങാനീര് അല്ലെങ്കില്‍ പുളിപ്പുള്ള വിഭവങ്ങള്‍ കഴിയ്ക്കുകയോ ചെയ്യരുത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...