അടവി കുട്ടവഞ്ചി തൊഴിലാളികളുടെ സമരം പതിനഞ്ചാം ദിവസം കടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നടന്നുവരുന്ന സൂചന സമരം പതിനഞ്ചാം ദിവസം കടന്നു. ഓണക്കാലത്ത് ഉൾപ്പെടെ കുട്ടവഞ്ചിയിലെ തിരക്ക് വർധിച്ച സാഹചര്യത്തിൽ പ്രതിദിനം ലക്ഷകണക്കിന് രൂപയുടെ വരുമാനമാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ലഭിച്ചത്. ഈ വർഷം അവിട്ടം ദിനത്തിൽ മാത്രം ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുടെ വരുമാനം ലഭിച്ചു. ഈ നിലയിൽ വരുമാനം ലഭിക്കുമ്പോഴും കുട്ടവഞ്ചി തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ആനുകൂല്യം നൽകുമെന്ന് വനം വകുപ്പ് അറിയിച്ചിരുന്നെങ്കിലും വേതനം മാത്രം നൽകി ആനുകൂല്യം നിഷേധിക്കുകയും ചെയ്തു.  ആനുകൂല്യങ്ങൾ നൽകണം എന്നാവശ്യപ്പെട്ട് എ ഐ റ്റി യു സി വനം വകുപ്പിന് കത്ത് നൽകിയിരുന്നു. കോവിഡ് കാലത്ത് നൽകിയിരുന്ന സഹായധനം ഈ ഓണക്കാലത്ത് വനം വകുപ്പ് തിരിച്ച് പിടിക്കുകയും ചെയ്തു.

ഇതിനെതിരെയാണ് എ ഐ റ്റി യു സിയുടെ നേതൃത്വത്തിൽ കുട്ടവഞ്ചി തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തിയത്. എന്നാൽ പിന്നീട് തൊഴിലാളികൾ ജോലിയിൽ തുടർന്നെങ്കിലും ഇവരുടെ  ന്യായമായ ആവശ്യം അംഗീകരിച്ചില്ല. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുവാനാണ് കുട്ടവഞ്ചി തൊഴിലാളികളുടെ തീരുമാനം. കേരളത്തിൽ ഒട്ടറെ വിനോദ സഞ്ചാരികൾ വന്നുപോകുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം. വിനോദ സഞ്ചാര കേന്ദ്രമായ കോന്നി ഇക്കോടൂറിസം കേന്ദ്രത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കാലാകാലങ്ങളില്‍ ആനുകൂല്യങ്ങൾ വനം വകുപ്പ് നൽകാറുണ്ട്. എന്നാൽ ദിവസ വേതന അടിസ്ഥാനത്തിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്ന അടവിയിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനമാണ് വനം വകുപ്പ് സ്വീകരിക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...