Saturday, July 5, 2025 3:59 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ജില്ലയില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
1. സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎസ്‌സി എംഎല്‍ടി ബിരുദം. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ പ്രവൃത്തി പരിചയം. ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം മാസം 25,000 രൂപ.
2. ജൂനിയര്‍ ലാബ് ടെക്‌നിഷ്യന്‍- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎസ്‌സി എംഎല്‍ടി ബിരുദം അല്ലെങ്കില്‍ ഡിഎംഎല്‍ടി ബിരുദം. ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം മാസം 14,700 രൂപ.
3. യോഗ ഇന്‍സ്ട്രക്ടര്‍- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒരു വര്‍ഷത്തെ യോഗയില്‍ പിജി ഡിപ്ലോമ/ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പില്‍ നിന്നോ യോഗയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററില്‍ നിന്ന് യോഗ ടീച്ചര്‍ ട്രെയ്‌നിംഗ് ഡിപ്ലോമ. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിഎന്‍വൈഎസ്, ബിഎഎംഎസ്, എംഎസ് സി യോഗ, എം ഫില്‍ യോഗയും പരിഗണിക്കും. അടിസ്ഥാന ശമ്പളം മാസം 14,000 രൂപ.
4. ജിഎന്‍എം നഴ്‌സ്- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി എസ് സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗീകൃത നഴ്‌സിംഗ് സ്‌കൂളില്‍ നിന്ന് ജിഎന്‍എം നഴ്‌സിംഗ്. ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം മാസം 17,850 രൂപ.
5. അറ്റന്‍ഡര്‍- എസ്എസ്എല്‍സി പാസ്. ഒഴിവുകളുടെ എണ്ണം രണ്ട്. പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം മാസം 10,500 രൂപ.
താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ചിന് മുമ്പായി വെബ് സൈറ്റില്‍ ബയോഡേറ്റ പൂരിപ്പിച്ച് പത്തനംതിട്ട നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തിക്കണം. വെബ്‌സൈറ്റ്: www.namkerala.gov.in-careers. ഫോണ്‍: 9496238190

ലോഞ്ച് പാഡ് സംരംഭകത്വവര്‍ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്) അഞ്ചു ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 19 മുതല്‍ 23 വരെ താവക്കര കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റ് അമിനിറ്റി സെന്ററിലാണ് പരിശീലനം. പുതിയ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമവശങ്ങള്‍, പ്രൊജക്ട് തയാറാക്കല്‍ തുടങ്ങിയ നിരവധി സെഷനുകള്‍ ഉള്‍പ്പെട്ട പരിശീലനത്തിന് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 3540 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയുമാണ്്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവ്. താത്പര്യമുളളവര്‍ ഫെബ്രുവരി 16 ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0484 2532890,2550322,9633050143.വെബ്സൈറ്റ്: http://kied.info/training-calender/

ബാനര്‍, ഫ്ളക്സ്, പരസ്യങ്ങള്‍ നീക്കം ചെയ്യണം
വളളിക്കോട് ഗ്രാമപഞ്ചായത്തിന്റെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന നിരോധിത പിവിസി ഫ്ളക്സ് സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മിച്ച ഹോര്‍ഡിംഗ്സ്, ബാനര്‍, ഫ്ളക്സ്, പരസ്യങ്ങള്‍ തുടങ്ങിയവ സ്ഥാപിച്ചിരിക്കുന്നവര്‍ അടിയന്തിരമായി ഇവ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം സ്ഥാപിച്ചവര്‍ക്കെതിരെ പിഴ ഈടാക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ലേലം
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് നിര്‍മിക്കുന്നതിനായി ഖാദിബോര്‍ഡില്‍ നിന്നും ഏറ്റെടുത്ത സ്ഥലത്തുനിന്നും മുറിച്ചു മാറ്റിയ മരങ്ങള്‍ (ആഞ്ഞിലി,മാവ്) ഫെബ്രുവരി 20 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ ലേലം ചെയ്ത് വില്‍ക്കും. താത്പര്യമുളളവര്‍ കോളജ് ഓഫീസുമായി ബന്ധപ്പെടുക.

ഖാദി റിബേറ്റ് വിപണന മേള; ഉദ്ഘാടനം ചെയ്തു
സര്‍വോദയ പക്ഷത്തോടനുബന്ധിച്ചുള്ള ഖാദി റിബേറ്റ് വിപണന മേളയുടെ ഉദ്ഘാടനവും 2023 ലെ ഓണം മേളയുടെ സംസ്ഥാന തല നറുക്കെടുപ്പില്‍ സമ്മാനമായി ലഭിച്ച സ്വര്‍ണ നാണയത്തിന്റെ വിതരണവും ജില്ലാ ഖാദി ഗ്രാമവ്യവ്യസായ ഓഫീസില്‍ നടന്നു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.പി. മുകുന്ദന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റിബേറ്റ് മേളയുടെ ഉദ്ഘാടനം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു നിര്‍വഹിച്ചു. ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുക സമ്മാന വിതരണം നടത്തി. പ്രോജക്ട് ഓഫീസര്‍ എം.വി മനോജ്കുമാര്‍, അസി.രജിസ്ട്രാര്‍ റ്റി എസ്പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 14 വരെയാണ് റിബേറ്റ് മേള.കേരള ഖാദി ഗ്രാമവ്യവസായ വകുപ്പിന്റെകീഴിലുള്ള ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, അബാന്‍ ജംഗ്ഷന്‍ പത്തനംതിട്ട, റാന്നി ചേത്തോങ്കര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിപണനശാലകളില്‍ വിപുലമായ വസ്ത്രശേഖരംഏര്‍പ്പെടുത്തിയിട്ടുള്ളതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
2023-24 വര്‍ഷത്തെ ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 15. യൂണിവേഴ്സിറ്റി/ബന്ധപ്പെട്ട ഗവണ്‍മെന്റ് സെലക്ഷന്‍ ഏജന്‍സിയുടെ അലോട്ട്മെന്റ് മുഖേന മെറിറ്റിലോ റിസര്‍വേഷനിലോ അഡ്മിഷന്‍ നേടിയിട്ടുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍, ഒ.ഇ.സി പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള ജനറല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അര്‍ഹതയുളള എല്ലാ വിദ്യാര്‍ഥികളും നിശ്ചിത സമയപരിധിക്കുള്ളില്‍ കൃത്യമായ കാറ്റഗറിയില്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. മാര്‍ച്ച് 15 ന് ശേഷം അപേക്ഷ നല്‍കാന്‍ അവസരം ലഭിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേധാവികളുമായി ബന്ധപ്പെടാം.

ക്ഷേമനിധി വിഹിതം അടക്കണം
കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2023-2024 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച്10 ന് അകം വിഹിതം പോസ്റ്റ്ഓഫീസില്‍ അടക്കണം. അതത് സാമ്പത്തികവര്‍ഷത്തെ ക്ഷേമനിധിവിഹിതം അടവാക്കാതെ വരുന്നത് ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസമാകുകയും ചെയ്യുമെന്നതിനാല്‍ അംഗത്വവിഹിതം യഥാസമയം അടവാക്കേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 13 ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പത്തനംതിട്ട ജില്ലാ സിറ്റിംഗ് ഫെബ്രുവരി 13 ന് രാവിലെ 11 ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിംഗില്‍ നിലവിലുളള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും.

പാലിയേറ്റീവ് സംഗമം നാളെ (10)
നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും നാളെ (10) രാവിലെ 10 ന് നെടുമ്പ്രം പുതിയകാവ് എച്ച് എസില്‍ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി, ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന്
അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 11-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 29. ഫോണ്‍: (കൊച്ചി സെന്റര്‍) – 8281360360, 0484-2422275, (തിരുവനന്തപുരം സെന്റര്‍)- 9447225524, 0471-2726275,

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുതമൺ പാലത്തിന്‍റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ചീഫ് എൻജിനീയർ

0
റാന്നി : പുതമൺ പാലത്തിൻറെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്...

നെടുമങ്ങാടിന് സമീപം എസ് എസ് ടൂവീലർ വർക്ക് ഷോപ്പ് കുത്തി തുറന്ന് മോഷണം

0
തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം കല്ലമ്പാറ എസ് എസ് ടൂവീലർ വർക്ക് ഷോപ്പ്...

തമിഴ്നാടിനെ പിടിച്ചുകുലുക്കി വീണ്ടും സ്ത്രീധന പീഡന മരണമെന്ന് റിപ്പോർട്ട്

0
ചെന്നൈ: തമിഴ്നാടിനെ പിടിച്ചുകുലുക്കി വീണ്ടും സ്ത്രീധന പീഡന മരണമെന്ന് റിപ്പോർട്ട്. കന്യാകുമാരിയിലാണ്...

കണ്ണൂർ ചെമ്പേരി സ്വദേശി ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍

0
ഡബ്ലിൻ : ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍. അയര്‍ലണ്ടിൽ ആരോഗ്യമേഖലയിൽ...