സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണ ആനുകൂല്യം ലഭിക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ നിശ്ചയിച്ചുനല്‍കിയിട്ടുള്ള അധികാരികളില്‍ നിന്നും ലഭ്യമാക്കി അടിയന്തിരമായി അവരവരുടെ രജിസ്‌ട്രേഷന്‍ നിലനില്‍ക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളുവെന്ന് തിരുവനന്തപുരം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍  0471 2330756.
–
വയോസേവന അവാര്‍ഡ്
സാമൂഹ്യ നീതി വകുപ്പ് വയോസേവന അവാര്‍ഡ് 2026 ന് അപേക്ഷ ക്ഷണിച്ചു. വയോജന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നീ രണ്ടു വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡ്. അവസാന തീയതി ഒക്ടോബര്‍ 31 വൈകിട്ട് അഞ്ച്. വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യ നീതി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2325168.
–
ക്വട്ടേഷന്‍ ക്ഷണിച്ചു
അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ഔദ്യോഗിക വാഹനത്തിന്റെ (ബൊലേറോ) രണ്ട് ടയര്‍ മാറ്റുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ എട്ട് വൈകിട്ട് നാലിന് മുമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, അടൂര്‍ എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം.

ഡബ്ല്യു.സി.സി. വര്‍ക്കര്‍ നിയമനം
ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതി 2026-27 മില്‍ക് ഷെഡ് ഡെവലപ്‌മെന്‍റ്മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് ഡബ്ല്യു.സി.സി.വര്‍ക്കര്‍മാരെ നിയോഗിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഒക്ടോബര്‍ 13 വൈകിട്ട് നാലിനകം ബന്ധപ്പെട്ട യൂണിറ്റില്‍ ലഭിക്കണം. അപേക്ഷകര്‍ ബന്ധപ്പെട്ട ക്ഷീരവികസന യൂണിറ്റ് പ്രവര്‍ത്തന പരിധിയിലെ സ്ഥിര താമസക്കാരാകണം. വിവരങ്ങള്‍ക്ക് അതാത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലുള്ള ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണം. ഫോണ്‍  0468 2223711.

കെ – ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
കെ-ടെറ്റ് 2026 ഫെബ്രുവരി വിജ്ഞാപന പ്രകാരം ഓഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ നടന്ന കെ -ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ തിരുവല്ല ജില്ല വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടത്തും. വിജയികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അഡ്മിറ്റ് കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി എന്നിവ സഹിതം പരിശോധനയ്ക്ക് ഹാജരാകണം. നിയമന അംഗീകാരം ലഭിച്ച എയ്ഡഡ് അധ്യാപരുടെ അഡ്മിറ്റ് കാര്‍ഡ്, സേവന പുസ്തകത്തിലെ യോഗ്യത തെളിയിക്കുന്ന പേജുകള്‍ പ്രഥമാധ്യാപകന്‍ സാക്ഷ്യപെടുത്തിയത് എന്നിവ സഹിതം പ്രഥമാധ്യാപകന്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാക്കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം. കാറ്റഗറി, തീയതി, സമയം, ക്രമത്തില്‍ >>> കാറ്റഗറി ഒന്ന് – ഒക്ടോബര്‍ ആറ് – രാവിലെ 10:30 മുതല്‍ 3:30 വരെ, കാറ്റഗറി മൂന്ന് – ഒക്ടോബര്‍ ഏഴ്, എട്ട് – രാവിലെ 10:30 മുതല്‍ 3:30 വരെ, കാറ്റഗറി രണ്ട്, നാല് – ഒക്ടോബര്‍ ഒമ്പത് – രാവിലെ 10:30 മുതല്‍ 3:30 വരെ.

കെ – ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2026 ഫെബ്രുവരി വിജ്ഞാപന പ്രകാരം നടന്ന കെ- ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ രാവിലെ 10 മുതല്‍ 4:30 വരെ പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, മാര്‍ക്ക് ഷീറ്റുകള്‍, അസല്‍ അഡ്മിഷന്‍ ടിക്കറ്റ് സഹിതം പരിശോധനയ്ക്ക് പങ്കെടുക്കണം. പരീക്ഷ ഫീസില്‍ ഇളവുണ്ടായിരുന്ന വിഭാഗക്കാര്‍ ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി വിജയിച്ചവരുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറ് മാസം പൂര്‍ത്തിയായവരും അവസാന വര്‍ഷ ബി.എഡ്/ടി.ടി.സി. പഠിക്കവേ പരീക്ഷ എഴുതിയവരും അസല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം പരിശോധനയ്ക്ക് ഹാജരായാല്‍ മതി. സേവനത്തില്‍ തുടരുന്ന അധ്യാപകര്‍ അവരവരുടെ സേവനപുസ്തകത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പരിശോധനയ്ക്ക് ഹാജരാക്കണം. പരിശോധനയ്ക്ക് യഥാസമയം ഹാജരാകാത്തവര്‍ക്ക് തൊട്ടടുത്ത കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന വേളയില്‍ മാത്രമേ അവസരം നല്‍കുകയുള്ളൂ. കാറ്റഗറി, തീയതി, ക്രമത്തില്‍ >>> കാറ്റഗറി ഒന്ന്, രണ്ട്, ഒക്ടോബര്‍ ഏഴ്, കാറ്റഗറി മൂന്ന്, ഒക്ടോബര്‍ എട്ട്, കാറ്റഗറി മൂന്ന്, നാല്, ഒക്ടോബര്‍ ഒമ്പത്.

താത്കാലിക നിയമനം
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കുളനട ഗ്രാമപഞ്ചായത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് (നാല് ഒഴിവ്), ലൈഫ് ഗാര്‍ഡ് (നാല്), ശുചീകരണ തൊഴിലാളികള്‍ (രണ്ട്), ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ സ്റ്റാഫ് (രണ്ട്) തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒക്ടോബര്‍ 23 വൈകിട്ട് അഞ്ചിനുമുമ്പ് ബയോഡേറ്റ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും ഒക്ടോബര്‍ 24 രാവിലെ 10.30 ന് രേഖകള്‍ സഹിതം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതുമാണ്.
–
ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ വെരിഫിക്കേഷന്‍ ക്യാമ്പ്
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ  പഞ്ചായത്തുതല ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ വെരിഫിക്കേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ആറിന് രാവിലെ 10 ന് സീതത്തോട് ഗ്രാമപഞ്ചായത്തില്‍ നടക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിര്‍വഹിക്കും. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് അംഗം ടി.കെ.സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയല്‍ മാത്യു, സീതത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ടി.ഈശോ, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ പി.ആര്‍.പ്രമോദ്, ബാലാമണിയമ്മ, ശാലിനി ബാലന്‍, ലീഗല്‍ മെട്രോളജി പത്തനംതിട്ട ജില്ല ഡെപ്യൂട്ടി കണ്‍ട്രോളര്‍ എം.അബ്ദുല്‍ ഹഫീസ്, ഫ്‌ളയിംഗ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.ആര്‍.വിപിന്‍ എന്നിവര്‍ പങ്കെടുക്കും.

ഫാം ഹൈജീന്‍ ആന്റ് ക്ലീന്‍ മില്‍ക്ക് പ്രൊഡക്ഷന്‍ പരിശീലനം
അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ‘ഫാം ഹൈജീന്‍ ആന്റ് ക്ലീന്‍ മില്‍ക്ക് പ്രൊഡക്ഷന്‍’ വിഷയത്തെ ആസ്പദമാക്കി ഒക്ടോബര്‍ എട്ട്, ഒമ്പത് തീയതികളില്‍ പരിശീലനം നടത്തുന്നു. രജിസ്‌ട്രേഷന് 8089151789, 9496332048, 04734 299869, 8304948553 നമ്പരുകളില്‍ ബന്ധപ്പെടണം.
–
ഗതാഗത നിരോധനം
പറക്കോട് ബ്ലോക്കിലെ പളളിക്കല്‍ ഗ്രാമപഞ്ചായത്തിലൂടെയുള്ള ആലംമൂട് തെങ്ങമം റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ ഒക്ടോബര്‍ ആറ് മുതല്‍ 12 ദിവസത്തേക്ക് വാഹന ഗതാഗതം നിരോധിച്ചതായി പത്തനംതിട്ട പി.ഐ.യു. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വേണാട് എക്സ്പ്രസ്സിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ്...

0
തിരുവനന്തപുരം: വേണാട് എക്സ്പ്രസ്സിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം...

എസ്എഫ്ഐ നേതാവിനെ കൻ്റോൺമെൻറ് എസ്ഐ ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ്...

0
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ നേതാവിനെ കൻ്റോൺമെൻറ് എസ്ഐ...

തൊടുപുഴ നഗരസഭയിൽ രേഖകളില്ലാതെ 7 ലക്ഷം രൂപ കൈമാറ്റം ചെയ്ത സംഭവത്തിൽ പുതിയ വിവരങ്ങൾ...

0
ഇടുക്കി: തൊടുപുഴ നഗരസഭയിൽ രേഖകളില്ലാതെ 7 ലക്ഷം രൂപ കൈമാറ്റം ചെയ്ത...

അവധിയിൽ പോയ കന്‍റോൺമെന്‍റ് എസ്എച്ച്ഒയെ അതിവേഗം തിരിച്ചുവിളിച്ച് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: എസ് എഫ് ഐയുമായുള്ള തലസ്ഥാനത്തെ സംഘർഷങ്ങൾക്കും പോർവിളിക്കും പിന്നാലെ...