അവധിയിൽ പോയ കന്‍റോൺമെന്‍റ് എസ്എച്ച്ഒയെ അതിവേഗം തിരിച്ചുവിളിച്ച് ആഭ്യന്തര വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ് എഫ് ഐയുമായുള്ള തലസ്ഥാനത്തെ സംഘർഷങ്ങൾക്കും പോർവിളിക്കും പിന്നാലെ അവധിയിൽ പോയ കന്‍റോൺമെന്‍റ് എസ് എച്ച് ഒയെ തിരികെ വിളിപ്പിച്ച് ആഭ്യന്തരവകുപ്പ്. വിവാദങ്ങൾക്ക് പിന്നാലെ അവധിയിൽ പോയ സി ഐ സതീഷ് കുമാറാണ് അവധി റദ്ദാക്കി തിരികെ പ്രവേശിച്ചത്. ഇതോടെ താത്കാലികമായി പകരം ചുമതല നൽകിയ ഇൻസ്‌പെക്ടർ മടങ്ങി. എസ് എച്ച് ഒ അവധിയിൽ പോയതും എസ് ഐ ഗോകുൽ ഗോപനെ പരിശീലനത്തിന് വിട്ടതിലും വ്യാപകമായ പ്രതിഷേധം കോൺഗ്രസ് സൈബറിങ്ങളിലുണ്ടായതോടെയാണ് ആഭ്യന്തര വകുപ്പിന്‍റെ തിരക്കിട്ട നീക്കമുണ്ടായത്.

ഇതിനിടെ ഭരണനുകൂല പോലീസ് അംഗങ്ങൾ ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചിരുന്നു. ഒടുവിൽ ഉച്ച കഴിഞ്ഞ് അവധി റദ്ദാക്കി എസ് എച്ച് ഒ സതീഷ് കുമാർ ജോലിയിൽ കയറുകയായിരുന്നു. അതേസമയം എസ് എച്ച് ഒയെയും എസ് ഐയെയും 10 ദിവസത്തിനുള്ളിൽ മാറ്റണമെന്നായിരുന്നു എസ് എഫ് ഐയുടെയും സി പി എമ്മിന്‍റെയും ആവശ്യം.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല – കുമ്പഴ റോഡ് നിർമ്മാണം ; പുരോഗതി വിലയിരുത്തി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട: തിരുവല്ല - കുമ്പഴ റോഡിന്റെ നിർമ്മാണപുരോഗതി വിലയിരുത്തി അബിൻ വർക്കി...

പമ്പാനദിയിൽ വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

0
മാടമൺ: പമ്പാനദിയിൽ കുളിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ് പെയിന്റിങ്...

ശബരിമല തീര്‍ഥാടനം : പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചു

0
ശബരിമല : മണ്ഡല - മകരവിളക്ക് മഹോത്സവ കാലയളവില്‍ വടശ്ശേരിക്കര മുതല്‍...

അബാന്‍ മേല്‍പ്പാലം സര്‍വീസ് റോഡില്‍ പൈപ്പ് പൊട്ടി : തിരിഞ്ഞുനോക്കാതെ വാട്ടര്‍ അതോറിറ്റി

0
പത്തനംതിട്ട : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അബാന്‍ മേല്‍പ്പാലം സര്‍വീസ് റോഡില്‍...