അബാന്‍ മേല്‍പ്പാലം സര്‍വീസ് റോഡില്‍ പൈപ്പ് പൊട്ടി : തിരിഞ്ഞുനോക്കാതെ വാട്ടര്‍ അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അബാന്‍ മേല്‍പ്പാലം സര്‍വീസ് റോഡില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം പാഴാകുവാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണികള്‍ നടത്താതെ വെള്ളം പമ്പ് ചെയ്തതുകാരണം ഇവിടെ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ഇതോടെ കാല്‍നട യാത്രക്കാരും വാഹനയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നുമിറങ്ങി വരുന്ന ബസുകള്‍ ഈ ചെളിക്കുഴിയിലൂടെ വേണം പ്രധാന റോഡുകളിലേക്ക് പോകുവാന്‍. മാത്രമല്ല ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന യാത്രക്കാരും ചെളിയില്‍ വീഴാതെ റോഡിന്റെ മറുവശത്തെത്തുവാന്‍ വലിയ പ്രയാസം നേരിടുകയാണ്.

മുന്‍പും സമാനമായ രീതിയില്‍ ഇവിടെ റോഡ്‌ നിര്‍മ്മാണത്തിനിടെ പൈപ്പ് പൊട്ടിയിരുന്നു. അന്നും ഏറെ വൈകിയാണ് വാട്ടര്‍ അതോറിറ്റി പ്രശ്നം പരിഹരിച്ചത്. പൈപ്പ് പൊട്ടിയത് കാരണം റോഡില്‍ വെള്ളം പാഴാകാന്‍ തുടങ്ങിയത് സര്‍വീസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഈ ചെളിവെള്ളത്തില്‍ ചവിട്ടി നിന്നാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. പത്തനംതിട്ട നഗരത്തില്‍ പലയിടത്തും വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി വെള്ളം നടുറോഡില്‍ പാഴാകുന്നത് പതിവുകാഴ്ചയായി മാറുകയാണ്. നിലവാരം കുറഞ്ഞ പൈപ്പുകളാണ് പലയിടത്തും ഉപയോഗിച്ചിരിക്കുന്നതെന്നാണ് പത്തനംതിട്ട വാട്ടര്‍ അതോറിറ്റിക്കെതിരെ ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന പരാതി.

പത്തനംതിട്ട ജനറല്‍ ആശുപത്രി റോഡ്‌, തൈക്കാവ്‌ സ്കൂള്‍ റോഡ്‌, അബാന്‍ ജംഗ്ഷന്‍, കല്ലറക്കടവ് എന്നിവിടങ്ങളിലെല്ലാം പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവാണ്. പത്തനംതിട്ട നഗരസഭാ പരിധിയിലെ പല വീടുകളും കുടിവെള്ളത്തിനായി വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനുകളെയാണ് ആശ്രയിക്കുന്നത്. തുടര്‍ച്ചയായി പൈപ്പുകള്‍ പൊട്ടുന്നത് മൂലം  പല പ്രദേശങ്ങളിലേക്കും ജല വിതരണം തടസ്സപ്പെടുന്നതായും പരാതിയുണ്ട്. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കുമ്പഴ – തിരുവല്ല റോഡില്‍ ടാറിങ്ങിനിടെയിലും  കഴിഞ്ഞ ദിവസം പൈപ്പ് ലൈന്‍ പൊട്ടിയിരുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ...

വേണാട് എക്സ്പ്രസ്സിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ്...

0
തിരുവനന്തപുരം: വേണാട് എക്സ്പ്രസ്സിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം...

എസ്എഫ്ഐ നേതാവിനെ കൻ്റോൺമെൻറ് എസ്ഐ ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ്...

0
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ നേതാവിനെ കൻ്റോൺമെൻറ് എസ്ഐ...

തൊടുപുഴ നഗരസഭയിൽ രേഖകളില്ലാതെ 7 ലക്ഷം രൂപ കൈമാറ്റം ചെയ്ത സംഭവത്തിൽ പുതിയ വിവരങ്ങൾ...

0
ഇടുക്കി: തൊടുപുഴ നഗരസഭയിൽ രേഖകളില്ലാതെ 7 ലക്ഷം രൂപ കൈമാറ്റം ചെയ്ത...