ലോക റാബീസ് ദിനാചരണ പ്രസംഗ മത്സരം – വിജയികളെ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക റാബീസ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ജില്ലാതല പ്രസംഗമത്സരത്തില്‍ ഐരവണ്‍ പി.എസ്.വി.പി.എം.എച്ച്.എസ്.എസിലെ അലീന സജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുമ്പമണ്‍ എം.ജി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സേറ സജി രണ്ടാം സ്ഥാനവും ഇരുവള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പാര്‍വണ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പേവിഷബാധയില്ലാത്ത സമൂഹം നമ്മുടെ സ്വപ്നം നമ്മുടെ ഉത്തരവാദിത്തം എന്ന വിഷയത്തില്‍ നടന്ന പ്രസംഗമത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെ.മണികണ്ഠന്‍ വിജയികള്‍ക്ക് മൊമന്റോയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ല ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ ആര്‍.ദീപ, എം.പി.ബിജുകുമാര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍റ്മാരായ സി.പി.ആശ, ആര്‍.സജിത്ത്, ജില്ല നഴ്‌സിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ലാലി തോമസ്, മിഷന്‍ റാബീസ് ജില്ല എജ്യൂക്കേഷന്‍ ഓഫീസര്‍ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ...

വേണാട് എക്സ്പ്രസ്സിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ്...

0
തിരുവനന്തപുരം: വേണാട് എക്സ്പ്രസ്സിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം...

എസ്എഫ്ഐ നേതാവിനെ കൻ്റോൺമെൻറ് എസ്ഐ ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ്...

0
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ നേതാവിനെ കൻ്റോൺമെൻറ് എസ്ഐ...

തൊടുപുഴ നഗരസഭയിൽ രേഖകളില്ലാതെ 7 ലക്ഷം രൂപ കൈമാറ്റം ചെയ്ത സംഭവത്തിൽ പുതിയ വിവരങ്ങൾ...

0
ഇടുക്കി: തൊടുപുഴ നഗരസഭയിൽ രേഖകളില്ലാതെ 7 ലക്ഷം രൂപ കൈമാറ്റം ചെയ്ത...