ശബരിമല തീര്‍ഥാടനം : പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ശബരിമല : മണ്ഡല – മകരവിളക്ക് മഹോത്സവ കാലയളവില്‍ വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ലഹരി വസ്തുക്കള്‍ക്ക് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തി. പ്രദേശങ്ങളിലെ തീര്‍ഥാടന പാതകള്‍, ഇടത്താവളങ്ങള്‍, വഴിയോരക്കടകള്‍, ഹോട്ടലുകള്‍, താത്കാലിക സ്റ്റാളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും നവംബര്‍ 11 മുതല്‍ 2027 ജനുവരി 25 വരെ എല്ലാ തരത്തിലുമുള്ള പുകയില ഉത്പന്നങ്ങളും സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പ്പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ എക്‌സൈസ്, പോലീസ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ സി.ഒ.ടി.പി.എ. ആക്ടും മറ്റ് പ്രസക്തമായ നിയമങ്ങളും അനുസരിച്ച് നിയമനടപടികളും പിഴയും ചുമത്തുമെന്ന് ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ അറിയിച്ചു.

ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ സംഗമിക്കുകയും വിരിവെയ്ക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന ജനസാന്ദ്രതയേറിയ ഈ പ്രദേശങ്ങളില്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും പൊതുജനാരോഗ്യത്തിനും തീര്‍ഥാടകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും തടസ്സം സൃഷ്ടിക്കുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. എല്ലാ വര്‍ഷവും മണ്ഡല – മകരവിളക്ക് തീര്‍ഥാടനകാലത്ത് വടശ്ശേരിക്കര മുതലുള്ള എല്ലാ സ്ഥലങ്ങളിലും പമ്പ, നിലയ്ക്കല്‍ പ്രദേശങ്ങളിലും അധികൃതര്‍ പരിശോധന ശക്തമാക്കാറുണ്ട്. തീര്‍ഥാടകരെ ലക്ഷ്യമിട്ട് ശബരിമല വടശ്ശേരിക്കര മുതല്‍ പമ്പ വരെയുള്ള സ്ഥലങ്ങളില്‍ നടക്കുന്ന പരിശോധനകളില്‍ എല്ലാ വര്‍ഷവും ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുമുണ്ട്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അബാന്‍ മേല്‍പ്പാലം സര്‍വീസ് റോഡില്‍ പൈപ്പ് പൊട്ടി : തിരിഞ്ഞുനോക്കാതെ വാട്ടര്‍ അതോറിറ്റി

0
പത്തനംതിട്ട : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അബാന്‍ മേല്‍പ്പാലം സര്‍വീസ് റോഡില്‍...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ...

വേണാട് എക്സ്പ്രസ്സിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ്...

0
തിരുവനന്തപുരം: വേണാട് എക്സ്പ്രസ്സിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം...

എസ്എഫ്ഐ നേതാവിനെ കൻ്റോൺമെൻറ് എസ്ഐ ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ്...

0
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ നേതാവിനെ കൻ്റോൺമെൻറ് എസ്ഐ...