സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ജില്ലാതല ചിത്രരചന മത്സരം
വ്യവസായ വാണിജ്യ വകുപ്പ്, കൈത്തറി ആന്റ് ടെക്സ്റ്റയില്‍സ് ഡയറക്ടറേറ്റിന്റെയും ജില്ല വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കൈത്തറി കയറ്റുമതി വിപണന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ എല്‍.പി., യു.പി., എച്ച്.എസ്. വിഭാഗത്തില്‍ കൈത്തറിയെ ആസ്പദമാക്കി ജില്ലാതല ചിത്രരചന മത്സരം ഒക്ടോബര്‍ 31 ന് കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്റെ ശുപാര്‍ശ കത്തുമായി ഒക്ടോബര്‍ 15 ന് മുമ്പ് കോഴഞ്ചേരി ജില്ല വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍  0468 2214639, 9207862135.
–
ഗതാഗത നിരോധനം
ഇരവിപേരൂര്‍ നിരത്ത് ഭാഗത്തിന്റെ അധീനതയിലുള്ള വരട്ടാര്‍ ബ്രിഡ്ജ് ഇന്‍ എം.സി. റോഡ് – കല്ലിശ്ശേരി ഇരവിപേരൂര്‍ റോഡിലെ ആറാട്ട്കടവ് മുതല്‍ ഓതറ വരെയുള്ള ഭാഗത്ത് ബി.സി. ഓവര്‍ലേ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ ഒമ്പത് മുതല്‍ ഒക്ടോബര്‍ 13 വരെ റോഡ് പൂര്‍ണമായി അടച്ചിടുമെന്ന് തിരുവല്ല പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍  0469 2633454.

പട്ടികജാതി വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ സഹായ പദ്ധതി
സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് ദാക്ഷായണി സ്വയം തൊഴില്‍ സഹായ പദ്ധതി നടപ്പാക്കുന്നു. പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പുവരുത്തുകയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും കൂട്ടായ്മയിലൂടെ സുസ്ഥിര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. പട്ടികജാതി വിഭാഗത്തിലെ അഞ്ചോ അതില്‍ കൂടുതലോ വനിതകള്‍ അംഗങ്ങള്‍ ആയിട്ടുള്ളതും ജില്ല രജിസ്ട്രാര്‍ ഓഫീസ്/കുടുംബശ്രീ/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ സ്വയം സഹായ സംഘങ്ങള്‍, പുതിയ സംരംഭം ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്ന വനിതകള്‍ (വ്യക്തിഗതം) എന്നിവര്‍ക്ക് അപേക്ഷിക്കാം. ഓരോ അംഗങ്ങളുടെയും കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ 21 നും 55 നും ഇടയില്‍ പ്രായമുള്ളവരും ഏഴാം ക്ലാസ് വിജയിച്ചവരുമായിരിക്കണം. ഗ്രൂപ്പില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. പുതിയ സംരംഭം തുടങ്ങുന്നതിന് ഗ്രൂപ്പുകള്‍ക്ക് പദ്ധതി തുകയുടെ 75 ശതമാനവും (പരമാവധി പത്ത് ലക്ഷം രൂപ), വ്യക്തികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള പ്രൊജക്ട് കോസ്റ്റിന്റെ 75 ശതമാനവും (പരമാവധി 3,75,000 രൂപ) പട്ടികജാതി വികസന വകുപ്പ് സബ്സിഡിയായി അനുവദിക്കും. പദ്ധതി തുക ഗ്രൂപ്പുകള്‍, വ്യക്തികള്‍ ബാങ്ക് വായ്പയായി സ്വരൂപിക്കണം. അപേക്ഷകര്‍ അനുബന്ധ രേഖകള്‍, നിശ്ചിത മാതൃകയിലുള്ള അപേക്ഷ സഹിതം അതത് ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. വിവരങ്ങള്‍ക്ക് ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  0468 2322712.

ലോക മാനസികാരോഗ്യ – അന്താരാഷ്ട്ര വയോജന ദിനാചരണം : ജില്ലാതല ഉദ്ഘാടനം 9 ന്
ലോക മാനസികാരോഗ്യം, അന്താരാഷ്ട്ര വയോജന ദിനാചരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 9 ന് രാവിലെ 10 ന് റാന്നി പ്രത്യാശ ഭവനില്‍ പഴകുളം മധു എം.എല്‍.എ. നിര്‍വഹിക്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അധ്യക്ഷത വഹിക്കും. റാന്നി – നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.തോമസ് കോശി പനച്ചിമൂട്ടില്‍ മുഖ്യാതിഥിയാകും. ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ജെ. മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തും. റാന്നി – പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി മുതില്‍ന്ന പൗരന്‍മാരെ ആദരിക്കും. ആയുര്‍ദൈര്‍ഘൈത്തിന്റെ  കാലഘട്ടം ദീര്‍ഘകാല ജീവിതത്തിനായി സംവിധാനങ്ങള്‍ പുനര്‍ചിന്തനം ചെയ്യുന്നു എന്നതാണ് ഈ വര്‍ഷത്തെ വയോജനദിന സന്ദേശം. ജീവിതാനുഭവങ്ങള്‍ കേള്‍ക്കാം, യഥാര്‍ത്ഥ ശബ്ദം, യഥാര്‍ത്ഥ മാറ്റം എന്നതാണ് മാനസികാരോഗ്യദിനത്തിന്റെ സന്ദേശം. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

പ്രവേശനം
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ., ഡി.സി.എ., വേഡ് പ്രോസസ്സിംഗ് ആന്റ് ഡേറ്റ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍, മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകളായ ഓട്ടോകാഡ്, അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈന്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍  8281905525, 0469 2961525.
–
ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ അപ്രന്‍റിസ്ഷിപ്പ് മേള
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ വിവിധ കമ്പനികള്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നാഷണല്‍ അപ്രന്‍റിസ് ഷിപ്പ് മേള ഒക്ടോബര്‍ 14 രാവിലെ 10 ന് നടക്കും. മേളയില്‍ തെരഞ്ഞെടുക്കുന്ന ട്രെയിനികളെ ഒരു വര്‍ഷം അപ്രന്റിസ് ആയി നിയമിക്കും. ഐ.ടി. പാസായ ട്രെയിനികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. അഭിമുഖത്തിന് ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, എസ്.എസ്.എല്‍.സി ബുക്ക്, മറ്റ് അനുബന്ധ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഐ.ടി.ഐ.യില്‍ ഹാജരാകണം. ഫോണ്‍  0468 2258710.

ഭിന്നശേഷി അവാര്‍ഡ് : നോമിനേഷന്‍ ക്ഷണിച്ചു
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള വ്യക്തികള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. നോമിനേഷനുകള്‍ 16 വിഭാഗങ്ങളിലേക്കാണ് ക്ഷണിച്ചിട്ടുള്ളത്. ഒക്ടോബര്‍ 25 വരെ നോമിനേഷന്‍ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  0468 2325168, 8281999004.
–
വിദ്യാര്‍ത്ഥികളുടെ 19 മത് ജൈവവൈവിധ്യ കോണ്‍ഗ്രസ് ഒക്ടോബര്‍ 10 ന്
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ 19-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങള്‍ നടത്തുന്നു. ഒക്ടോബര്‍ 10 രാവിലെ 9.30 മുതല്‍ പത്തനംതിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പരിപാടി. വിദ്യാര്‍ത്ഥികളില്‍ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരങ്ങള്‍ (പ്രായപരിധി 10-22). പ്രൊജക്റ്റ് അവതരണം, തദ്ദേശ ജൈവവൈവിധ്യ സംരക്ഷണ അവതരണം, പെയിന്‍റിഗ്, പെന്‍സില്‍ ഡ്രോയിംഗ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
–
ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്
ഇടമുറി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയര്‍) അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തേണ്ടതാണ്. ഫോണ്‍  9446069678.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിലെ വീട്ടിൽ കവർച്ച ; 10 പവനും പണവുമായി മുങ്ങിയ പ്രതി 16-ാം ദിവസം...

0
തിരുവനന്തപുരം: വർക്കലയിൽ വീട് കുത്തിത്തുറന്ന് പത്തര പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും...

കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിടാൻ KSEBയുടെ പുതിയ നീക്കം ; പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി വൈദ്യുതി വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ച്...

ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ഇറാനെ ആക്രമിക്കില്ലെന്ന് ഡോണൾഡ് ട്രംപ്; ഷിപ്പിങ് കമ്പനികളുമായി ചർച്ച നടത്തി...

0
വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ നിലവിൽ ഫലപ്രദമായ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും,...

ഗ്യാനേഷിന്‍റെ രാജിക്കായി ഒറ്റക്കെട്ടായി ഇന്ത്യ സഖ്യം ; രാജിവയ്ക്കാതെ പിന്മാറില്ലെന്ന് രാഹുൽ

0
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം...