ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം : മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സജ്ജമെന്ന് മന്ത്രി കെ.എം.ഷാജി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് മുന്നോടിയായി ഭക്തര്‍ക്ക് സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ ഭരണകൂടങ്ങളും പൂര്‍ണ്ണ സജ്ജമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും വകുപ്പ് മേധാവികളെയും ഉള്‍പ്പെടുത്തി നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ത്ഥാടകര്‍ക്ക് പരമാവധി മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കുവാന്‍ വകുപ്പ് നേരിട്ട് താഴെത്തട്ടില്‍ ഇടപെടല്‍ നടത്തുകയാണ്. തീര്‍ത്ഥാടന പാതകളിലെ ഇടത്താവളങ്ങളെ കേവലം വിശ്രമകേന്ദ്രങ്ങളാക്കി മാറ്റാതെ വിവരങ്ങള്‍ നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ സെന്‍ററുകളാക്കി മാറ്റാനാണ് ശ്രമം. വിവിധ കേന്ദ്രങ്ങളിലേക്കുള്ള ദൂരം, യാത്രാസൗകര്യങ്ങള്‍, എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍, സമീപത്തെ ആശുപത്രികള്‍, ഭക്ഷണശാലകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഇവിടെ നിന്ന് ലഭ്യമാക്കാനുള്ള ക്രമീകരണം നടത്തും.

കൂടാതെ തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും വേഗത്തില്‍ അറിയിക്കുന്നതിനും അടിയന്തിര സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും എല്ലാ ഇടത്താവളങ്ങളിലും ക്യു.ആര്‍. കോഡ് സംവിധാനം ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ പ്രധാനമായും നേരിടുന്ന ഫോണ്‍ ചാര്‍ജിങ് പ്രതിസന്ധി പരിഹരിക്കാന്‍ സി.എസ്.ആര്‍. ഫണ്ട് പ്രയോജനപ്പെടുത്തി ഓരോ കേന്ദ്രത്തിലും മതിയായ ചാര്‍ജ്ജിങ് പോയിന്‍റ്കള്‍ സ്ഥാപിക്കുവാന്‍ ശ്രമം നടക്കുകയാണ്. ഇടത്താവളങ്ങളിലും തീര്‍ത്ഥാടന പാതകളിലും സൗജന്യ ഇന്‍റര്‍നെറ്റ് സൗകര്യം നല്‍കുന്നതിനായി സര്‍വീസ് പ്രൊവൈഡര്‍മാരുമായി ചര്‍ച്ച നടത്തും. കുടിവെള്ള വിതരണം, തെരുവ് വിളക്കുകള്‍, കൃത്യമായ മാലിന്യ സംസ്‌കരണം എന്നിവ ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടന പാതയിലെ പൊതു ശൗചാലയങ്ങള്‍, ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തും.

കുളിക്കടവുകളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷാ സംവിധാനങ്ങളും ബാരിക്കേഡുകളും ഉറപ്പാക്കാന്‍ സംയുക്ത പരിശോധനകള്‍ നടത്തും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പമ്പയില്‍ നടക്കുന്ന ഉന്നതതല അവലോകന യോഗത്തിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കുമെന്നും മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് പരാതി രഹിതവും മാതൃകാപരവുമായ തീര്‍ത്ഥാടന കാലം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. പന്തളം ഉള്‍പ്പെടെയുള്ള പ്രധാന ഇടത്താവളങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനും റോഡരികിലെ കൈയേറ്റങ്ങളും അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കും. അപകടസാധ്യതയുള്ള കുളിക്കടവുകളും മറ്റ് പ്രദേശങ്ങളും പരിശോധിച്ച് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാനും മന്ത്രി നിര്‍ദേശിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ പോലീസ് സഹായകേന്ദ്രങ്ങള്‍ക്കും മൊബൈല്‍ ശുചിമുറികള്‍ക്കും സൗകര്യമൊരുക്കുന്നതും പരിഗണിക്കും.

ശബരിമലയോട് ഏറ്റവും അടുത്തുള്ള പെരുനാട്, വെച്ചൂച്ചിറ, നാറാണംമൂഴി, വടശ്ശേരിക്കര, പഴവങ്ങാടി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പഴകുളം മധു എം.എല്‍.എ. പറഞ്ഞു. ശബരിമലയിലേക്കുള്ള പ്രധാന പാതകളുടെ ഇരുവശങ്ങളിലുമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീര്‍ഥാടകരുടെ വരവ് വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. ഈ പഞ്ചായത്തുകള്‍ക്ക് ആവശ്യമായ അധിക പിന്തുണയും ഏകോപനവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീര്‍ഥാടന കാലയളവില്‍ ആറന്മുള ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും ശുചിത്വ സംവിധാനങ്ങളും കാര്യക്ഷമമായി ഒരുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ഏകോപിതമായി പ്രവര്‍ത്തിക്കണമെന്ന് അബിന്‍ വര്‍ക്കി എം.എല്‍.എ. പറഞ്ഞു. തീര്‍ഥാടകരുടെ സഞ്ചാരവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അധിക തിരക്ക് കണക്കിലെടുത്ത് ആവശ്യമായ സൗകര്യങ്ങള്‍ മുന്‍കൂട്ടി സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പന്തളം ഇടത്താവളത്തില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് അഡ്വ.സി.വി.ശാന്തകുമാര്‍ എം.എല്‍.എ. പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപിതമായ മേല്‍നോട്ടം ഉറപ്പാക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ പറഞ്ഞു.

ഇടത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്തും. ശുചിത്വം, ശുചിമുറികള്‍, കുടിവെള്ളം, മാലിന്യ സംസ്‌കരണം, വൈദ്യുതി, ചാര്‍ജിങ് സൗകര്യങ്ങള്‍ എന്നിവ പ്രത്യേകം പരിശോധിച്ച് പോരായ്മകള്‍ പരിഹരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തികവും ഭരണപരവുമായ പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ശബരിമല ഇടത്താവളങ്ങളിലെ ഒരുക്കങ്ങളും അവലോകനം ചെയ്തു.

പത്തനംതിട്ട ജില്ലയിലെ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 13 ഇടത്താവളങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള എട്ട് ഇടത്താവളങ്ങളിലും മാലിന്യസംസ്‌കരണം, കുടിവെള്ളം, ശുചിമുറികള്‍ എന്നിവയുടെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് ഇടത്താവളങ്ങളില്‍ കൂടുതല്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്‍റ്കള്‍ സ്ഥാപിക്കുവാനും നടപടി ആരംഭിച്ചിട്ടുണ്ട്. തീര്‍ഥാടന കാലയളവിലെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ അധിക ശുചിമുറികള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, കുടിവെള്ള സൗകര്യങ്ങള്‍, ഗതാഗത ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കുവാനും യോഗത്തില്‍ നിര്‍ദേശം നല്‍കി. ജില്ലാ പോലീസ് മേധാവി ആര്‍.അനന്ദ്, ശബരിമല എ.ഡി.എം. ദിലീപ് കെ. കൈനിക്കര, തദ്ദേശസ്ഥാപന അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിലെ വീട്ടിൽ കവർച്ച ; 10 പവനും പണവുമായി മുങ്ങിയ പ്രതി 16-ാം ദിവസം...

0
തിരുവനന്തപുരം: വർക്കലയിൽ വീട് കുത്തിത്തുറന്ന് പത്തര പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും...

കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിടാൻ KSEBയുടെ പുതിയ നീക്കം ; പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി വൈദ്യുതി വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ച്...

ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ഇറാനെ ആക്രമിക്കില്ലെന്ന് ഡോണൾഡ് ട്രംപ്; ഷിപ്പിങ് കമ്പനികളുമായി ചർച്ച നടത്തി...

0
വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ നിലവിൽ ഫലപ്രദമായ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും,...

ഗ്യാനേഷിന്‍റെ രാജിക്കായി ഒറ്റക്കെട്ടായി ഇന്ത്യ സഖ്യം ; രാജിവയ്ക്കാതെ പിന്മാറില്ലെന്ന് രാഹുൽ

0
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം...