റാന്നി പാലത്തിൽ അടിയന്തിരമായി സുരക്ഷ വേലിയും മുൻകരുതലുകളും സ്ഥാപിക്കണം

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഏറ്റവും പ്രധാനപ്പെട്ട പാലങ്ങളിലൊന്നായ റാന്നി പാലത്തിൽ അടിയന്തിരമായി സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തണമെന്ന് പൊതുജനങ്ങളുടെ ആവശ്യം ശക്തമാകുന്നു. പമ്പാനദിക്ക് കുറുകെയുള്ള ഈ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യവുമായി നാട്ടുകാരും വിവിധ സംഘടനകളും രംഗത്തെത്തിയിരിക്കുന്നത്. റാന്നിയുടെ ചരിത്രത്തോടും ശബരിമല തീർത്ഥാടന പാതയോടും ഏറെ ബന്ധമുള്ള ഈ പാലത്തിൽ സുരക്ഷാ വേലികളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മുൻപ് പഴയ പാലം തകർന്നതും 2018 ലെയും 2026 ലെയും പ്രളയങ്ങളെ അതിജീവിച്ചതുമായ പാലത്തിന്റെ നിലവിലുള്ള കൈവരികൾക്ക് ഉയരം കുറവായതും അപകടസാധ്യത വർധിപ്പിക്കുന്നു.

പാലത്തിന്റെ ഇരുവശങ്ങളിലും കൂടുതൽ ഉയരമുള്ള സുരക്ഷാ വേലികളോ പ്രതിരോധ സംവിധാനങ്ങളോ ഉടൻ സ്ഥാപിക്കണം. പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ്, ജില്ലാ ഭരണകൂടം എന്നിവർ സംയുക്തമായി സ്ഥലപരിശോധന നടത്തി അടിയന്തിര സുരക്ഷാ പരിശോധന പൂർത്തിയാക്കണമെന്നും ആവശ്യമുയരുന്നു. പാലത്തിലും സമീപപ്രദേശങ്ങളിലും സി.സി.ടി.വി. ക്യാമറകൾ, കൃത്യമായ വെളിച്ചം, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിക്കണമെന്നും ജനങ്ങള്‍ പറയുന്നു. മരണങ്ങൾ സംഭവിച്ചതിന് ശേഷം നടപടിയെടുക്കുന്നതിന് പകരം ഒരു ജീവൻ പോലും നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതലുകളാണ് ആവശ്യമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിലെ വീട്ടിൽ കവർച്ച ; 10 പവനും പണവുമായി മുങ്ങിയ പ്രതി 16-ാം ദിവസം...

0
തിരുവനന്തപുരം: വർക്കലയിൽ വീട് കുത്തിത്തുറന്ന് പത്തര പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും...

കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിടാൻ KSEBയുടെ പുതിയ നീക്കം ; പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി വൈദ്യുതി വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ച്...

ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ഇറാനെ ആക്രമിക്കില്ലെന്ന് ഡോണൾഡ് ട്രംപ്; ഷിപ്പിങ് കമ്പനികളുമായി ചർച്ച നടത്തി...

0
വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ നിലവിൽ ഫലപ്രദമായ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും,...

​കൂടിക്കാഴ്ചയ്ക്കുള്ള അനുമതി മുൻകൂട്ടി തേടിയിരുന്നില്ല ; പ്രതിപക്ഷ എം പിമാരുടെ ആവശ്യത്തിന് വിശദീകരണവുമായി തെരഞ്ഞെടുപ്പ്...

0
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണണമെന്ന പ്രതിപക്ഷ എം പിമാരുടെ...