സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കെല്‍ട്രോണ്‍ ഇന്റേണ്‍ഷിപ്പ്
എഞ്ചിനീയറിംഗ്, ഡിപ്ലോമ, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി കെല്‍ട്രോണിന്റെ 2023-24 അധ്യയന വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ക്ക് പ്രവേശനം ആരംഭിച്ചു. ഒന്നു മുതല്‍ നാല് ആഴ്ച വരെ നീണ്ടു നില്‍ക്കുന്ന പ്രോഗ്രാമിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ : 8078140525, 0469 2961525.
——
പ്രീഡിഡിസി യോഗം 19 ന്
ജില്ലാ വികസന സമിതി പ്രീഡിഡിസി യോഗം ആഗസ്റ്റ് 19 ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരും.
——-
സി-ഡിറ്റ് പരിശീലനം
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) സൗരോര്‍ജ്ജ സാങ്കേതിക വിദ്യയില്‍ രണ്ടു ദിവസത്തെ പരിശീലനം സെപ്റ്റംബര്‍ 11, 12 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍ സി-ഡിറ്റ് വെബ്‌സൈറ്റായ www.cdit.org ല്‍ നിന്ന് ലഭിക്കും. താത്പര്യമുളളവര്‍ സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ഓണ്‍ലെനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895788233.

സ്പോട്ട് അഡ്മിഷന്‍
നാക് എപ്ലസ്പ്ലസ് അംഗീകാരമുളള കേരള യൂണിവേഴ്സിറ്റിയുടെ നേരിട്ടുളള നിയന്ത്രണത്തിലുളള എംബിഎ വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടൂര്‍ സെന്ററില്‍ ഒഴിവുളള എംബിഎ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുളള ബിരുദം, 50 ശതമാനം മാര്‍ക്കോടെ പാസായ ജനറല്‍ വിഭാഗത്തിനും 48 ശതമാനം മാര്‍ക്കോടെ പാസായ ഒബിസി വിഭാഗത്തിനും പാസ് മാര്‍ക്ക് നേടിയ എസ്സി/എസ്ടി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കും എംബിഎ അഡ്മിഷന്‍ നേടാം. എന്‍ട്രന്‍സ് പരീക്ഷകള്‍ പാസാകത്തവര്‍ക്കും അപേക്ഷിക്കാം. അഡ്മിഷന്‍ നേടുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി യു.ഐ.എംഅടൂര്‍ സെന്ററില്‍ ഹാജരാകണം. ഫോണ്‍ : 9400300217, 7560992525.
——-
സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍-അഭിമുഖം 22 ന്
പത്തനംതിട്ട ജില്ലയിലെ ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍- പാര്‍ട്ട് ഒന്ന് (എന്‍.സി.എ.1-ലാറ്റിന്‍ കാത്തലിക്/ആംഗ്ലോ ഇന്‍ഡ്യന്‍) (കാറ്റഗറി നമ്പര്‍. 122/19), (എന്‍.സി.എ.1-ഈഴവ/തിയ്യ/ബില്ലവ) (പാര്‍ട്ട്.2-സൊസൈറ്റി ക്വാട്ട) (കാറ്റഗറി നമ്പര്‍. 125/19) ആന്റ് (എന്‍.സി.എ.1-എസ്.സി) (പാര്‍ട്ട് രണ്ട്-സൊസൈറ്റി ക്വാട്ട) (കാറ്റഗറി നമ്പര്‍. 127/19) എന്നീ തസ്തികകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കായി ആഗസ്റ്റ് 22 ന് രാവിലെ ഒന്‍പത് മുതല്‍ പത്തനംതിട്ട ജില്ലാ കെ.പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222665.

സൂക്ഷമസംരംഭ കണ്‍സള്‍ട്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ ബ്ലോക്ക് നോഡല്‍ സൊസൈറ്റി മുഖേന മല്ലപ്പള്ളി ബ്ലോക്കില്‍ നടപ്പാക്കുവാന്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം( എസ്വിഇപി) പദ്ധതിയിലേക്കായി ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സൂക്ഷമസംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തെരെഞ്ഞെടുക്കുന്നു. മല്ലപ്പള്ളി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുള്ള കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. ഹോണറേറിയം പൂര്‍ണമായും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ചെറുകിട സംരംഭ മേഖലകളില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലനത്തില്‍ പങ്കെടുക്കണം. പൂരിപ്പിച്ച അപേക്ഷയും സ്വയംസാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അയല്‍ക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ആഗസ്റ്റ് 23 നു വൈകിട്ട് അഞ്ചിന് മുന്‍പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മല്ലപ്പള്ളി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടാം.

കര്‍ഷകദിനാചരണം ഉദ്ഘാടനം 17ന്
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെയും സര്‍വീസ് സഹകരണ ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണത്തിന്റെ ഉദ്ഘാടനം 17ന്  10 ന് ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ മുതിര്‍ന്ന കര്‍ഷകരെയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി കര്‍ഷക തൊഴിലാളികളെയും ആദരിക്കും. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിക്കന്ന ചടങ്ങില്‍ ത്രിതല പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കര്‍ഷകദിനാചരണം ഉദ്ഘാടനം 17ന്
മെഴുവേലി ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണത്തിന്റെ ഉദ്ഘാടനം 17ന്  രാവിലെ 10 ന് നെടിയകാല മേനോന്‍ സ്മാരക ഗ്രന്ഥശാല ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ കര്‍ഷകരെ ആദരിക്കും.

കര്‍ഷകദിനാചരണം ഉദ്ഘാടനം 17ന്
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണത്തിന്റെ ഉദ്ഘാടനം 17ന്  രാവിലെ 10.30 ന് ഇരവിപേരൂര്‍ വൈ.എം.സി.എ ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കാര്‍ഷിക സെമിനാറും കര്‍ഷകരുടെ വിവിധ കലാപരിപാടികളും നടക്കും. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരന്‍ പിള്ള അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു കര്‍ഷകരെ ആദരിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ് കാര്‍ഷിക വിളകളുടെ തൈ വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. ത്രിതല പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഒരാൾ കസ്റ്റഡിയിൽ

0
പത്തനംതിട്ട: പത്തനംതിട്ട ​ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി....

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ

0
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ...

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ് ചെയ്തു

0
തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ്...