പരിശോധനയ്ക്കിടെ സര്‍ക്കാര്‍ ഓഫീസിലെ ശൗചാലയത്തിന് വൃത്തിയില്ലെന്ന് കണ്ടെത്തിയതോടെ സ്വയം വൃത്തിയാക്കി മന്ത്രി

For full experience, Download our mobile application:
Get it on Google Play

അമരാവതി: തെലങ്കാനയിൽ സർക്കാർ ഓഫീസിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക-പുരാവസ്തു വകുപ്പ് മന്ത്രി ജുപ്പള്ളി കൃഷ്ണറാവുവാണ് നാഗർകുർനൂൽ ജില്ലയിലെ പെന്റലവെല്ലി തഹസിൽദാർ ഓഫീസ് വൃത്തിയാക്കിയത്. മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനത്തിലാണ് ഓഫീസിലെ ശൗചാലയത്തിന്റെ ശോചനീയാവസ്ഥ കണ്ടത്. ഇതോടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അടിസ്ഥാനപരമായ വൃത്തിയെങ്കിലും പാലിക്കണമെന്ന കര്‍ശനമായ നിര്‍ദേശം നല്‍കിയ അദ്ദേഹം ഉദ്യോഗസ്ഥരെ പരസ്യമായി ശാസിക്കുകയും ചെയ്തു. ഇത്തരം അവസ്ഥകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എങ്ങനെയാണ് ശൗചാലയങ്ങള്‍ ഇത്രയും വൃത്തിഹീനമായി ഉപയോഗിക്കുന്നതെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചു. പിന്നാലെ മന്ത്രി സ്വയം വെള്ളമെടുത്ത് ശൗചാലയം വൃത്തിയാക്കുകയും ചെയ്തു.

റവന്യു പെറ്റീഷനുകളും തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളും പരിശോധിക്കാനാണ് മന്ത്രി തഹസില്‍ദാര്‍ ഓഫീസില്‍ എത്തിയത്. ഫയലുകള്‍ തീർപ്പാക്കാന്‍ വരുന്ന കാലതാമസത്തിനെയും മന്ത്രി വിമര്‍ശിച്ചു. അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നതില്‍ വരുന്ന കാലതാമസത്തിന് മറുപടി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ഉത്തരവാദിത്തത്തോടെ തങ്ങളുടെ ചുമതലകൾ നിർവഹിക്കാനും, അനാവശ്യമായ കാലതാമസമില്ലാതെ പൗരന്മാർക്ക് സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം ജീവനക്കാരോട് നിർദ്ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...