ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം. തൃശൂരിലെ അല്‍മിയ റെസ്റ്റോറന്റിലാണ് സംഭവം.കോളജ് വിദ്യാര്‍ഥികളുടെ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ ഹോട്ടല്‍ മാനേജര്‍ അനീഷിന് പരിക്കേറ്റു. ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് മാനേജറെ ആക്രമിച്ചത്. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ബിയറുമായി ഹോട്ടലില്‍ എത്തിയത്.

തുടര്‍ന്ന് മേശപ്പുറത്ത് ബിയര്‍ കുപ്പികള്‍ തുറന്നുവെച്ച് കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ മാനേജര്‍ തടയുകയായിരുന്നു.വിഷയം സംസാരിച്ച് ഒത്തുതീര്‍പ്പാക്കി മടങ്ങിയ വിദ്യാര്‍ഥികള്‍ ഒരു മണിക്കൂറിന് ശേഷം എട്ടോളം പേരുമായെത്തി മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് മാനേജറെ പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസില്‍ ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...