തോട്ടിലെയും വയലിലെയും മീൻ പിടിത്തത്തിന് വിലക്ക് ; ലംഘിച്ചാൽ കാത്തിരിക്കുന്നത് തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മഴക്കാലം എത്തിയതോടെ തോടും വയലും കരകവിഞ്ഞൊഴുകുന്നത് പതിവാണ്. ഈ സമയത്ത് ഒട്ടനവധി മീൻപിടിത്തക്കാരാണ് വലയും ചൂണ്ടയുമായി എത്താറുള്ളത്. ഇക്കാലയളവിൽ തെക്കൻ മേഖലയിൽ എല്ലാം ഊത്ത മീൻപിടിത്തം വളരെ വ്യാപകമാണ്. കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് മീനുകൾ കൂട്ടത്തോടെ തോടുകളിലേക്ക് എത്താറുള്ളത്. ഇവയെ പിടിക്കാനായി മാത്രം ചൂണ്ടയും വലയും എടുത്ത് പാടത്തെക്കിറങ്ങുന്നവർ നിരവധിയാണ്. എന്നാൽ, ഇനി മുതൽ പാടത്തും തോട്ടിലും ഇറങ്ങി മീൻ പിടിച്ചാൽ അകത്ത് കിടക്കേണ്ടിവരും. പ്രജനനകാലത്തുള്ള ഊത്ത മീൻപിടിത്തം നിരോധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. ആറ് മാസം വരെ തടവും പതിനഞ്ചായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്.

പ്രജനനകാലത്ത് മീനുകളെ കൂട്ടത്തോടെ പിടിക്കുന്നത് നാടൻ മത്സ്യ സമ്പത്തിന്റെ നാശത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്പോൾ വയറു നിറയെ മുട്ട ഉള്ളതിനാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാൻ കഴിയാറില്ലെന്നതാണ് ഇവ വ്യാപകമായി വേട്ടയാടാൻ ഉള്ള പ്രധാന കാരണം. ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഇത്തരത്തിൽ ഊത്ത മീൻപിടിത്തം വ്യാപകമായതോടെ ഏകദേശം 60 ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും, 19 ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും വംശനാശ ഭീഷണിയിലാണ്. മറ്റു ജലാശയങ്ങളിൽ നിന്നും വയലുകളിലും തോടുകളിലും എത്തുന്ന മീനുകളെ പിടിക്കുന്നിനെയാണ് ഊത്ത മീൻപിടിത്തം എന്ന് വിശേഷിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...