എം ഡി എം എ യുമായി പിടിയിലായ യുവാവ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇടങ്ങിയോടി

For full experience, Download our mobile application:
Get it on Google Play

അരൂർ: ആലപ്പുഴയിലെ അരൂർ പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ. പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ഇടങ്ങിയോടിയതോടെ അരൂർ പൊലീസ് കുറച്ചുസമയം വട്ടംകറങ്ങി. എം ഡി എം എ യുമായി പിടിയിലായ യുവാവാണ് അരൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി പോലീസുകാരെ വട്ടംകറക്കിയത്. എന്നാൽ അര മണിക്കൂറിനുള്ളിൽ മൂർത്തിങ്കൽ നാഗയക്ഷി ക്ഷേത്രത്തിനു സമീപമുള്ള കുറ്റികാട്ടിൽ നിന്നും പോലീസ് ഇയാളെ പിടികൂടി. അരൂർ ചാലാറയാൽ യദുകൃഷ്ണൻ (27) ആണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇടങ്ങിയോടിയത്. കഴിഞ്ഞ വർഷം പാലക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് ഇയാൾ പിടിയിലായത്.

എം ഡി എം എ യുമായാണ് ഇയാൾ പിടിയിലായിരുന്നത്. കേസിൽ രണ്ട് പ്രതികളുണ്ടായിരുന്നു. ഒരാൾ ഇപ്പോഴും ഒളിവിലാണ്. 98 ഗ്രാം എം ഡി എം എ യുമായാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളെ സ്റ്റേഷനിൽ കൊണ്ടു വന്നപ്പോൾ ഫിക്സ് വന്നതിനെ തുടർന്ന് വിലങ്ങ് മാറ്റിയിരുന്നു. ഈ സമയത്താണ് പ്രതി ഇറങ്ങിയോടിയത്. എക്സൈസ് ഓഫീസർമാർ സ്റ്റേഷനിലേക്ക് വരുന്നതുകണ്ട് ഭയന്നാണ് ഓടി രക്ഷപ്പെട്ടതെന്നാണ് പ്രതി പറയുന്നത്. വീണ്ടും പിടിയിലായ പ്രതിയെ എക്സൈസിന് കൈമാറുമെന്ന് പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...

ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി തർക്കം ; ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ്

0
ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട്...

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....