സഹകരണമേഖലയിലെ ജനാധിപത്യത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹകരണമേഖലയിലെ ജനാധിപത്യത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് ഡി.സി.സി. പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സംഘങ്ങളുടെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഗുണ്ടായിസത്തിലൂടെ ഭരണം പിടിച്ചെടുക്കുന്ന അക്രമജനാധിപത്യ വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാന്‍ സി.പി.എം ഇനിയും വൈകിയാല്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ ജില്ലയില്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ ജനാധിപത്യ വേദി റാന്നി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ റാന്നി കേരള ബാങ്കിനു മുന്നില്‍ നടത്തിയ ജില്ലാതല പ്രതിഷേധ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ ധര്‍ണ്ണയില്‍ സഹകരണ ജനാധിപത്യവേദി ജില്ലാ ചെയര്‍മാന്‍ അഡ്വ. കെ. ജയവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാന്‍, ടി. കെ. സാജു, കാട്ടൂര്‍ അബ്ദുല്‍സലാം, ജി. സതീഷ് ബാബു, ലിജു ജോര്‍ജ്ജ്, അഹമ്മദ് ഷാ, സിബി താഴത്തില്ലത്ത്, ഏബ്രഹാം മാമ്മന്‍, സി.കെ. ബാലന്‍, മണിയാര്‍ രാധാകൃഷ്ണന്‍, പ്രമോദ് മന്ദമരുതി, രാജു മരുതിക്കല്‍, ബെന്നി മാടത്തുംപടി, രഞ്ജി പതാലില്‍, അനില്‍ പൈക്കര, അന്നമ്മ തോമസ്, വിജു കരോട്ട്, റെജി പണിക്കമുറി സോമശഖരപ്പണിക്കര്‍, പുഷ്കരന്‍. ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...