തിരുവനന്തപുരം : സീറോ ബഫർസോൺ റിപ്പോർട്ടും ഭൂപടവും സർക്കാർ പ്രസിദ്ധീകരിച്ചു. 2021 ൽ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. റിപ്പോർട്ട് സർക്കാർ വെബ് സൈറ്റുകളിൽ ലഭ്യമാണ്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആളുകൾക്ക് പരാതികൾ നൽകാം. ജനവാസ മേഖലകളെ ബഫർസോണിൽ നിന്ന് ഒഴിവാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ബഫർ സോൺ വിഷയത്തിൽ പരാതികളും ആശങ്കകളും ഉന്നയിക്കുന്നതിന് പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ഭൂപടം പിന്നീട് പ്രസിദ്ധീകരിച്ചു. വിട്ടുപോയ നിർമ്മാണങ്ങൾ ചേർക്കാനും നിർദ്ദേശമുണ്ട്. പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗങ്ങൾ വിളിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വാർഡ് തലത്തിൽ പരിശോധന നടത്തണം. വാർഡ് മെമ്പർ, വില്ലേജ് ഓഫീസർ, വനംവകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ സംയുക്തമായാണ് പരിശോധന നടത്തേണ്ടത്. നടപടികൾ വേഗത്തിലാക്കാൻ പഞ്ചായത്തുകൾക്കും നിർദ്ദേശമുണ്ട്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.