കിറ്റെക്സ് വിഷയത്തിൽ സര്‍ക്കാരിനെ വെള്ളപൂശി വ്യവസായ മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കിറ്റെക്സ് വിഷയത്തിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. മിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാട് എന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സമീപനം പോസിറ്റീവ് ആണ്. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കിൽ മാത്രം ഇത്തരം തീരുമാനം എടുത്താൽ മതിയായിരുന്നു എന്നും കേരളത്തിൽ പദ്ധതി തുടങ്ങാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുന്നെന്ന കിറ്റെക്സ് നിലപാടിനോട് മന്ത്രി പ്രതികരിച്ചു.

കിറ്റെക്സ് മാനേജ്മെന്റിനെ 28 ന് തന്നെ താൻ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാൽ എപ്പോഴും തിരക്കാണ്. അതിനാൽ സഹോദരനെ വിളിച്ചു സംസാരിച്ചു. തുടർച്ചയായി നാടിനു അപകീർത്തി പരമായ രീതിയിൽ പോകണോ എന്ന് അവർ തീരുമാനിക്കേണ്ടതായിരുന്നു. 3500 കോടിയുടെ പദ്ധതി ഇനി കിറ്റെക്സ് വന്നാലും സ്വീകരിക്കും. സർക്കാരിന്റെ നടപടികൾ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ അല്ല. ഇതിനെ 20 ട്വന്റിയുമായി കൂട്ടി കലർത്തേണ്ട കാര്യം ഇല്ല. അവർ മത്സരിച്ചത് കൊണ്ട് എൽ ഡി എഫിന്  സീറ്റ്‌ ഒന്നും നഷ്ടപ്പെട്ടില്ല.

കിറ്റെക്സിന് കെ സുരേന്ദ്രന്റെ വക്കാലത്തിന്റെ ആവശ്യം ഉണ്ടോ. അവർ നന്നായി കാര്യങ്ങൾ പറയാൻ അറിയാവുന്നവർ ആണ്. ഒരു സ്‌ഥാപനത്തിലും തെറ്റായ രീതിയിൽ സർക്കാർ ഇടപെടൽ നടത്തില്ല. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി ഭൂമി ഏറ്റെടുപ്പ് ഡിസംബറോടെ പൂർത്തിയാക്കും. വ്യവസായ രംഗത്തു കൂടുതൽ നിക്ഷേപം കൊണ്ടുവരാനുള്ള നടപടികൾ സർക്കാർ തുടങ്ങി. കാക്കനാട് ട്രേഡ് സെന്റർ രണ്ടു വർഷത്തിനകം യഥാർഥ്യമാക്കും. ആമ്പല്ലൂർ ഇലക്ട്രോണിക് പാർക്ക് മൂന്നു വർഷത്തിനുള്ളിൽ യഥാർഥ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...