പെന്‍ഷന്‍കാരെ സര്‍ക്കാര്‍ കൊള്ളയടിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: മെഡിസെപ്പ് പദ്ധതി പ്രകാരം പെന്‍ഷന്‍കാര്‍ മാസംതോറും 500 രൂപ വെച്ച് അടയ്ക്കുന്ന തുക സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്നും മെഡിസെപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും മൂലം സമസ്ത മേഖലയിലും വഞ്ചിച്ച പിണറായി സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ അര്‍ഹതപ്പെട്ട ആനുകൂല്യം തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ കോന്നി നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്‍റ് എ. അസീസ് കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, റോബിന്‍ പീറ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ദീനാമ്മ റോയി, കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്‍റ് ചെറിയാന്‍ ചെന്നീര്‍ക്കര, സംസ്ഥാന സെക്രട്ടറി മധുസൂധനന്‍ പിള്ള, ജില്ലാ സെക്രട്ടറി വില്‍സണ്‍ തുണ്ടിയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് റേഷൻ അരിയുടെ അളവിലും വിലയിലും മാറ്റമില്ല

0
തിരുവനന്തപുരം: ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന്...

എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം

0
തിരുവനന്തപുരം: എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം....

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വീഡിയോ എഡിറ്റിംഗ് : പരീക്ഷാഫലം പ്രഖ്യാപിച്ചു കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

0
കണ്ണൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി...