സർക്കാർ സ്കൂൾ അധ്യാപികയെ മാരകായുധങ്ങൾ കൊണ്ട് വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ച് അക്രമികൾ

For full experience, Download our mobile application:
Get it on Google Play

കലബുറഗി : കർണാടകയിൽ സർക്കാർ സ്കൂൾ അധ്യാപികയെ മാരകായുധങ്ങൾ കൊണ്ട് വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ച് അക്രമികൾ. കലബുറഗി ജില്ലയിലെ കമലാപുരം താലൂക്കിലുള്ള കൽമൂഡ് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കൽമൂഡ് ഗ്രാമത്തിലെ റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 57 വയസ്സുള്ള ജ്യോതി കപാലെയാണ് കൊല്ലപ്പെട്ടത്. കലബുറഗി നഗരത്തിലെ ആനന്ദ് കോളനിയിൽ താമസിക്കുന്ന ജ്യോതി ബീദർ ജില്ലയിലെ ഭാൽക്കി താലൂക്കിലുള്ള വഞ്ചാരഖേഡ ഗ്രാമത്തിലെ സ്കൂളിലാണ് പഠിപ്പിച്ചിരുന്നത്. ജോലിയുടെ സൗകര്യത്തിനായി ബീദറിലായിരുന്നു ജ്യോതി താമസിച്ചിരുന്നത്.

ആഴ്ചയിൽ ഒരു ദിവസം കലബുറഗിയിലെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. കലബുറഗിയിൽ നിന്ന് ബീദറിലേക്ക് തിരികെ പോകുന്ന വഴിയാണ് ജ്യോതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കമലാപുരത്തിനടുത്തുള്ള കൽമൂഡ് എന്ന സ്ഥലത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. അക്രമികൾ ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നാണ് പോലീസ് വിലയിരുത്തൽ. സംഭവത്തിൽ കമലാപുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം

0
കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ...

മലയിൻകീഴിൽ 30 കാരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: മലയിൻകീഴിൽ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വിളവൂർക്കലിൽ...

ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി...

കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ വൻ കവർച്ച ; പോലീസ് അന്വേഷണം തുടങ്ങി

0
പത്തനംതിട്ട: പത്തനംതിട്ട കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ കവർച്ച. തിടപ്പള്ളി പൊളിച്ചു...