കൊച്ചി: അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി നിലവിലെ റേഷന്‍ കാര്‍ഡ് തന്നെ ഉപയോഗിക്കാമെന്ന് ജില്ലാ സ്‌പ്ലൈ ഓഫീസര്‍. എറണാകുളം ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സേവനങ്ങള്‍ക്കായി എത്തുന്നവരോട് നിലവിലെ റേഷന്‍ കാര്‍ഡുകള്‍ക്ക് പകരം പുതിയ ലാമിനേറ്റഡ് പിവിസി കാര്‍ഡുകള്‍ എടുക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈ ഓഫീസറുടെ വിശദീകരണം. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പില്‍ നിന്ന് ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. അനര്‍ഹമായി അന്ത്യോദയ / മുന്‍ഗണന കാര്‍ഡുകള്‍ ആരെങ്കിലും കൈവശം വെച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 9188527301 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.