വരൾച്ച മൂലം കൃഷി നാശം സംഭവിച്ചവർക്ക് സർക്കാർ അടിയന്തിര ധനസഹായം നൽകണം: അബു ജോസഫ് ജോൺ

For full experience, Download our mobile application:
Get it on Google Play

കോന്നി :   കേരളത്തിൽ കടുത്തവരൾച്ച നിമിത്തം കൃഷി നാശം സംഭവിച്ച് സാമ്പത്തിക ബാദ്ധ്യതയിലും കടക്കെണിയിലുമായ കർഷകർക്ക് സർക്കാർ അടിയന്തിര സഹായം നൽകണമെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗവും ഐ റ്റി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ അബൂ ജോസഫ് ജോൺ. കേരളത്തിലെ കാർഷിക മേഖല ആകെ തകർന്നിരിക്കുകയാണ്. ഒരു കാലത്തും ഉണ്ടാകാത്ത വിധം കടുത്ത വരൾച്ചയാണ് കേരളം നേരിടേണ്ടി വന്നത്. ഈ കാര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അടിയന്തിര സഹായം അനുവദിക്കുകയാണ് വേണ്ടത്. കേരളത്തിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും അവർക്ക് സഹായം എത്തിക്കുന്നതിനും സംസ്ഥാന സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്പെട്ടു.

കേരളാ കോൺഗ്രസ്സ് കോന്നി നിയോജക മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് കൊന്നപ്പാറ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ പ്രൊഫ. ഡി.കെ. ജോൺ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് അഡ്വ.വർഗീസ് മാമ്മൻ മുഖ്യ പ്രസംഗം നടത്തി. യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ ഉമ്മൻ വടക്കേടം, കെ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് തോമസ്കുട്ടി കുമ്മണ്ണൂർ, ഏബഹാം ചെങ്ങറ, വർഗീസ് ചള്ളയ്ക്കൽ, കെ.പി.തോമസ്, ജോൺ വട്ടപ്പാറ, ലാലു കുരുവിള, സജി കളക്കാട്,പി.വി. രശ്മി, രാജൻ ദാനിയേൽ , അനിൽ ശാസ്ത മണ്ണിൽ, അജു പി. വർഗീസ്, എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....