കർഷക ആത്മഹത്യയ്ക്ക് സർക്കാർ മറുപടി പറയണം ; ആന്റോ ആൻറണി എംപി, അഡ്വ.വർഗ്ഗീസ് മാമ്മൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ആലപ്പുഴ ജില്ലയിൽ കർഷകൻ പ്രസാദിന്റെ ആത്മഹത്യയ്ക്ക് പിണറായി സർക്കാർ മറുപടി പറയണമെന്ന് ആന്റോ ആന്റണി എംപിയും യു ഡി എഫ് പത്തനംതിട്ട ജില്ല ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മനും ആവശ്യപ്പെട്ടു. ഇടതു മുന്നണി അധികാരത്തിൽ വന്നതിന് ശേഷം കർഷക ആത്മഹത്യകൾ നിത്യ സംഭവമായിരിക്കുകയാണ്. കർഷകന്റെ ജീവന് സർക്കാർ പുല്ല് വില പോലും കൽപ്പിക്കുന്നില്ലെന്ന് ആന്റോ ആന്റണിയും വർഗ്ഗീസ് മാമ്മനും പറഞ്ഞു. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ വില നൽകാനാകാത്തത് മൂലം കടക്കെണിയിലും ബാങ്ക് ജപ്തി നേരിടുന്ന കർഷകൻ പ്രസാദാണ് ആത്മഹത്യ ചെയ്തത്.

മരിച്ച കർഷകന്റെ രാഷ്ട്രീയമോ ജാതിയോ നോക്കാതെ അവരെ ഒന്നായി കാണുന്നതിന് ഇടതുമുന്നണിയും കൃഷി മന്ത്രിയും തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. നെല്ല് സംഭരിച്ച മുഴുവൻ കർഷകർക്കും അടിയന്തിരമായി പണം നൽകുകയും അടുത്ത കൃഷിക്കു വേണ്ടിയുള്ള ധന സഹായം നൽകുകയും ചെയ്യണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, മുൻ നഗരസഭാ അധ്യക്ഷൻ ആർ ജയകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി എം മാത്യു എന്നിവരും സന്നിഹിതരായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് വീണ്ടും ഡെങ്കി മരണം ; അങ്കണവാടി ജീവനക്കാരി മരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനകാരി മരിച്ചു....

ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ

0
ദില്ലി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ. ആൾമാറാട്ടക്കേസിൽ...

സണ്ണി ജോസഫ് മന്ത്രിയായതോടെ ഓഫീസ് നിശ്ചലം ; കെപിസിസിയിൽ അടിയന്തര അഴിച്ചുപണിക്ക് നീക്കം

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടന നിഷ്ക്രിയമെന്ന് റിപ്പോർട്ട്....

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

0
തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി...