കൊച്ചുമക്കളോടൊപ്പം ഒരു ദിനം വിദ്യാലയത്തിൽ

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : ബഥനി സെന്റ്. ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിൽ ഗ്രാൻഡ് പേരെന്റ്സ് ഡേ ആഘോഷിച്ചു. തങ്ങളുടെ കൊച്ചുമക്കൾ പഠിക്കുന്ന വിദ്യാലയം കാണുവാനും അവരുടെ അധ്യാപകരോടും കൂട്ടുകാരോടും സൗഹൃദം പങ്കിടുവാനുമായി അനേകം ഗ്രാൻഡ് പേരെന്റ്സ് ആണ് പ്രോഗ്രാമിൽ പങ്കെടുത്തത്. കടന്നുവന്ന ഗ്രാൻഡ്പേരെന്റ്സിന് സ്കൂൾ ബാൻഡ് ഗാർഡ് ഓഫ് ഹോണർ നൽകി. രജിസ്ട്രേഷന് ശേഷം സ്കൂൾ അസംബ്ലി നടത്തുകയും പ്രിൻസിപ്പൽ ഫാ. യാക്കോബ് ഓ ഐ സി ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. മാനേജർ ഫാ. ബെഞ്ചമിൻ ഓ ഐ സി മുഖ്യസന്ദേശം നൽകി.

പി ടി എ പ്രസിഡന്റ്‌ അഡ്വ. പ്രിനു പി വർക്കി ആശംസകൾ അറിയിച്ചു. അവരവരുടെ കൊച്ചുമക്കൾ പഠിക്കുന്ന ക്ലാസ്സ്‌മുറികളിൽ ഒത്തുകൂടിയ ഗ്രാൻഡ് പേരെന്റ്സ് ക്ലാസ്സ്‌മുറികളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തിരുവാതിരയും മോണോ ആക്റ്റും ആട്ടവും പാട്ടുമായി മുത്തശ്ശന്മാരും മുത്തശ്ശിമാരും സ്കൂൾ ആഘോഷം കൊണ്ട് നിറച്ചു. ഗ്രാൻഡ് പേരെന്റ്സ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. തങ്ങളുടെ മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും മുഖത്തെ ചിരി കുട്ടികൾക്കും ഒരുപാട് സന്തോഷം നൽകുന്നത് ആയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...