തിരുവനന്തപുരത്ത് പടക്ക കടയില്‍ വന്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് പടക്ക കടയില്‍ വന്‍ തീപിടിത്തം. തിരുവനന്തപുരത്തെ തമലത്തുള്ള പടക്ക കടയിലാണ് ഇന്ന് രാത്രിയോടെ തീപിടിത്തമുണ്ടായത്. തീപിടിത്തതില്‍ ആളപായമില്ല. തീപടര്‍ന്നതോടെ കടയിലുണ്ടായിരുന്ന പടക്കങ്ങളെല്ലാം ഒന്നാകെ പൊട്ടിത്തെറിച്ചെങ്കിലും സംഭവം നടന്നയുടനെ സ്ഥലത്തുനിന്ന് ആളുകള്‍ മാറിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. പടക്കങ്ങള്‍ കൂട്ടമായി പൊട്ടിതെറിച്ച പ്രദേശത്ത് വലിയരീതിയിലുള്ള തീഗോളം തന്നെയുണ്ടാകുകയായിരുന്നു. കുറെയെറെ പടക്കങ്ങള്‍ ഒന്നിച്ച് പൊട്ടിത്തെറിച്ചതോടെ സ്ഥലത്ത് ചെറിയ സ്ഫോടനമുണ്ടായ പ്രതീതിയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

തീപിടിത്തത്തില്‍ കടയ്ക്കു മുന്നിൽ നിർത്തിയിട്ട രണ്ട് ബൈക്കുകൾ കത്തിനശിച്ചു. തീപിടത്തമുണ്ടായ ഉടനെ ബൈക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും കടയുടെ പുറത്തേക്ക് പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടിമാറുകയായിരുന്നു. ദീപാവലി ആഘോഷങ്ങൾക്കായി സൂക്ഷിച്ച പടക്ക കടയിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. കട പൂർണമായും കത്തി നശിച്ചു. തമലം സ്വദേശി രാധാകൃഷ്ണൻ നായരുടെ ഉടമസ്ഥതയിലുള്ളതാണ് കട. തീപടരാനുണ്ടായ കാരണം വ്യക്തമല്ലെന്നും കൂടുതല്‍ പരിശോധനക്കുശേഷമെ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം : വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ ഏറ്റുമുട്ടി

0
വർക്കല: ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട്...