ജീവനക്കാരുടെ നിഷേധിക്കപ്പെട്ട അവകാശങ്ങൾ സർക്കാർ തിരികെ നൽകുക – എസ്. ഇ. യു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജീവനക്കാർക്കും അധ്യാപകർക്കും സർക്കാർ വർഷങ്ങളായി നിഷേധിച്ച് കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ തിരിച്ചു നൽകണമെന്ന് എസ്.ഇ യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്തനംതിട്ട ടൗൺ ഹാളിൽ വെച്ച് നടന്ന യോഗo മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് സമദ് മേപ്രത്ത് ഉദ്ഘാടനം നിർവഹിച്ചുഒൻപത് വർഷ കാലമായി ജീവനക്കാരോടും അദ്ധ്യാപകരോടും കടുത്ത അനീതി ആണ് സർക്കാർ കാണിക്കുന്നത്. ദൈനംദിനം വർദ്ധിച്ച് കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജീവനക്കാർ അവരുടെ കുടുംബ ബജറ്റ് താളം തെറ്റി വലിയ കടക്കാരാകുന്ന സാഹചര്യം ആണ് നിലവിലുള്ളത്. വിലക്കയറ്റത്തിന് ആനുപാതികമായി നൽകേണ്ട ഡി. എ നൽകാതെയും ഏൺണ്ട് ലീവ് സറണ്ടർ മരവിപ്പിച്ചുമുള്ള സർക്കാർ നിലപാട് ജീവനക്കാരെ കടക്കെണിയിലേക്ക് തള്ളി വിടുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു.

20% ഡി. എ.കുടിശ്ശിക അനുവദിക്കുക. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ സർക്കാരിൻ്റെ മുൻപിൽ വർഷങ്ങളായി അവതരിപ്പിച്ചിട്ടും അതിനെ അവഗണിക്കുന്ന നിലപാട് ആണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് സംഘടന നേതൃത്വം നൽകുമെന്ന് “പോരാട്ടം അതിജീവനം നീതി കാലത്തിന്റെ വീണ്ടെടുപ്പ് ” എന്ന പ്രമേയത്തിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്ത് എസ്.ഇ.യു സംസ്ഥാന പ്രസിഡൻ്റ് സിബി മുഹമ്മദ് പറഞ്ഞു.

വകുപ്പ് ഏകീകരണം വഴി തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാരുടെ നഷ്ടപ്പെട്ട പ്രമോഷൻ സാധ്യതകൾ പുന:സ്താപിക്കുക, ജിയോളജി വകുപ്പിലും റവന്യൂ വകുപ്പിലും അധിക ജോലിഭാരം കാരണം നട്ടംതിരിയുന്ന ജീവനക്കാരുടെ ജോലിഭാരം കുറക്കാൻ പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എസ്.ഇ. യു പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ഹാഷിം. എ.ആർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഇ യു ജില്ലാ ജനറൽ സെക്രട്ടറി അജി എ.എം സ്വാഗതം ആശംസിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷാനവാസ് അലിയാർ, എസ്.ഇ യു സംസ്ഥാന സെക്രട്ടറി പി.ഐ ഷാഹുൽ ഹമീദ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് അസീസ് ചുങ്കപ്പാറ എസ്.ഇ. യൂ .സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷമീം. എസ്, എം.എസ്.എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി തൗഫീഖ് എം കൊച്ചുപറമ്പിൽ, എസ്. ഇ. യു ജില്ലാ വൈസ് പ്രസിഡണ്ടൻ്റുമാരായ നബീഖാൻ. എ, ഷൺമുഖൻ വി, ഷിഹാബ്. എസ് , സാബുദ്ദീൻ എസ്, ജില്ലാ സെക്രട്ടറിമാരായ അയ്യൂബ് ഖാൻ പി.എം, അഫ്സൽ വകയാർ, ഐഷാ ബീവി കെ.എ, സത്താർ ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മനോജ്, സുനിത ബഷിർ, ജില്ലാ ട്രഷറർ റജീന അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....