ബ്രുവറി അഴിമതി ; ഫയലുകൾ ഹാജരാക്കാൻ കൂടുതൽ സമയം തേടി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : ബ്രൂവറി അഴിമതിക്കേസിൽ ഫയലുകൾ ഹാജരാക്കാൻ കൂടുതൽ സമയം തേടി സർക്കാർ. കേസിൽ സാക്ഷി മൊഴി നൽകാൻ മുൻ മന്ത്രിമാരായ ഇ.പി ജയരാജനും, വി.എസ് സുനിൽകുമാറും ഇന്ന് ഹാജരായില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് ചുമതലയിലാണെന്ന് ഇരുവരും കോടതിയെ അറിയിക്കുകയായിരുന്നു.

അടുത്ത മാസം 10ന് തിരുവനന്തപുരം വിജിലൻസ് കോടതി കേസ് വീണ്ടും പരിഗണിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിലാണ് കോടതി നടപടി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന ടി.പി രാമകൃഷ്ണൻ എന്നിവെർക്കെതിരെയായിരുന്നു ഹർജി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...